കോഴിക്കോട്: 2018-2019 സീസണിലേക്കുള്ള കേരള രഞ്ജി ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സച്ചിന് ബേബി ടീമിനെ നയിക്കും. കേരളം ആദ്യമത്സരത്തില്‍ ഹൈദരാബാദിനെ നേരിടും. നവംബര്‍ ഒന്നുമുതല്‍ തുമ്പ സെയ്ന്റ് സേവ്യേഴ്സ് ഗ്രൗണ്ടിലാണ് ആദ്യമത്സരം. കേരളത്തിന്റെ നാല് ഹോം മത്സരങ്ങളും തുമ്പയില്‍ നടക്കും.
ഗ്രൂപ്പ് ബിയിലാണ് കേരളം. ഒമ്പതു ടീമുകള്‍ വീതമടങ്ങിയ എ, ബി ഗ്രൂപ്പുകളില്‍നിന്ന് അഞ്ചു ടീമുകള്‍ ക്വാര്‍ട്ടറിലേക്ക് കടക്കും. രഞ്ജി പരിശീലന ക്യാമ്പ് ഒക്ടോബര്‍ 19-ന് തിരുവനന്തപുരത്ത് തുടങ്ങും.
ഡേവ് വാട്ട്മോറാണ് ടീമിന്റെ മുഖ്യകോച്ച്. സഹപരിശീലകരായി സെബാസ്റ്റ്യന്‍ ആന്റണി, മസര്‍ മൊയ്തു എന്നിവരുണ്ട്. ജി. സജികുമാര്‍ ടീം മാനേജര്‍.
ടീമംഗങ്ങള്‍: ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക്, രോഹന് പ്രേം, സഞ്ജു വിശ്വനാഥ്, സല്മാന് നിസാര്‍, വി.എ. ജഗദീഷ്, അക്ഷയ് ചന്ദ്രന്, വിഷ്ണു വിനോദ്, അക്ഷയ് കെ.സി., സന്ദീപ് വാര്യര്‍, നിധീഷ് എം.ഡി, ബേസില്‍ തമ്പി, രാഹുല്‍ പി., വിനൂപ് എസ്. മനോഹരന്.
Content Highlights: Ranji Trophy Sachin Baby Leads Kerala Team
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..