നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരേ ഒന്നാമിന്നിങ്‌സില്‍ വിദര്‍ഭ 326 റണ്‍സിന് പുറത്ത്.
അഞ്ചുവിക്കറ്റെടുത്ത എം.ഡി. നിധീഷാണ് വിദര്‍ഭയെ പിടിച്ചുകെട്ടിയത്. മൂന്ന് വിക്കറ്റെടുത്ത് എന്‍.പി. ബേസിലും തിളങ്ങി. വസീം ജാഫര്‍ (57), ഗണേഷ് സതീഷ് (58), ദര്‍ശന്‍ നാലകണ്ടെ (66*) എന്നിവരുടെ അര്‍ധസെഞ്ചുറികളിലാണ് വിദര്‍ഭ മുന്നൂറ് കടന്നത്.
ഗ്രൂപ്പ് റൗണ്ടില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. ഇതുവരെ ഒരു ജയം മാത്രമുളള കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.
Content Highlights: Ranji Trophy: MD Nidheesh takes FIVE wickets