രഞ്ജിയില്‍ സക്‌സേനയുടെ സക്‌സസ്; രാജസ്ഥാനെതിരെ കേരളത്തിന് വിജയം


ആകെ പത്ത് വിക്കറ്റും 184 റണ്‍സുമാണ് ജലജ് സക്‌സേന നേടിയത്‌

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ രാജസ്ഥാനെതിരെ കേരളത്തിന് വിജയം. രാജസ്ഥാനെ 131 റണ്‍സിന് തോല്‍പിച്ച് സീസണിലെ രണ്ടാം വിജയമാണ് കേരളം സ്വന്തമാക്കിയത്. ഇതോടെ ആറു പോയിന്റ് കേരളത്തിന്റെ അക്കൗണ്ടിലെത്തി.

കേരളം മുന്നോട്ടുവെച്ച 343 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 211 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റു വീഴ്ത്തിയ സിജോമോന്‍ ജോസഫാണ് രാജസ്ഥാന്റെ ബാറ്റിങ് നിരയെ കശക്കിയെറിഞ്ഞത്. 30.4 ഓവറില്‍ 84 റണ്‍സ് മാത്രം വഴങ്ങിയായിരുന്നു സിജോമോന്റെ അഞ്ചു വിക്കറ്റ് നേട്ടം. റോബിന്‍ ബിസ്ത് രാജസ്ഥാനുവേണ്ടി 70 റണ്‍സെടുത്തപ്പോള്‍ ലോംറോര്‍ 53 റണ്‍സടിച്ചെടുത്തു.

നേരത്തെ ആദ്യ ഇന്നിങ്‌സിലെ 92 റണ്‍സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 250 റണ്‍സെടുത്ത് നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 105 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജലജ് സക്‌സേനയും 72 റണ്‍സിച്ച സഞ്ജു വി സാംസണും രണ്ടാമിന്നിങ്‌സില്‍ കേരളത്തിനായി മികച്ച ബാറ്റിങ് പുറത്തെടുത്തു.

ആദ്യ ഇന്നിങ്‌സിലെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ തുടര്‍ച്ചയായിരുന്നു ജലജ് സക്‌സേനയുടെ സെഞ്ചുറി. ആദ്യ ഇന്നിങ്‌സില്‍ എട്ടു വിക്കറ്റും 79 റണ്‍സുമാണ് സക്‌സേന നേടിയത്. ഒപ്പം രോഹന്‍ പ്രേമും (86 റണ്‍സ്), സച്ചിന്‍ ബേബി (78), സഞ്ജു വി സാംസണ്‍ (42) എന്നിവരുടെ പിന്തുണ കൂടി ആയതോടെ കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 300 കടക്കുകയായിരുന്നു. രാജസ്ഥാനായി എം.കെ ലോംറോര്‍ നാല് വിക്കറ്റ് വീഴ്ത്തി.

ഈ സീസണില്‍ കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്. മൂന്ന് മത്സരങ്ങളില്‍ രണ്ടു വിജയവും ഒരു തോല്‍വിയുമുള്ള കേരളം 12 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented