മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ അദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ കടം വീട്ടി കേരളം. ആദ്യ ഇന്നിങ്‌സില്‍ 96 റണ്‍സ് ലീഡ് വഴങ്ങിയ കേരളം മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവില്‍ രണ്ടാം ഇന്നിങ്‌സ് ലീഡ് നേടി. 

രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്ന നിലയിലാണ് കേരളം. കേരളത്തിനിപ്പോള്‍ 31 റണ്‍സ് ലീഡായി. 

ആദ്യ ഇന്നിങ്‌സില്‍ 121 റണ്‍സിന് ഓള്‍ഔട്ടായ കേരളം, പഞ്ചാബിനെ 217 റണ്‍സിന് പുറത്താക്കിയിരുന്നു. മന്‍ദീപ് സിങ് (89) ആയിരുന്നു ടോപ് സ്‌കോറര്‍. സന്ദീപ് വാര്യര്‍ 5 വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ അസ്ഹര്‍ (76), സച്ചിന്‍ ബേബി (16) എന്നിവരാണ് ക്രീസില്‍.

Content Highlights: ranji trophy kerala vs punjab day 2