തിരുവനന്തപുരം: പുതിയ രഞ്ജി ട്രോഫി ക്രിക്കറ്റ് സീസണില്‍ കേരളത്തിന് ജയത്തോടെ തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ ജാര്‍ഖണ്ഡിനെ ഒന്‍പത് വിക്കറ്റിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്.
രണ്ടാമിന്നിങ്സില്‍ ജാര്‍ഖണ്ഡ് നേരിട്ട ദയനീയമായ ബാറ്റിങ് തകര്‍ച്ചയാണ് കേരളത്തിന് ജയം സമ്മാനിച്ചത്. ഒന്നാമിന്നിങ്സില്‍ 202 റണ്‍സിന് പുറത്തായി കേരളത്തോട് ലീഡ് വഴങ്ങിയ ജാര്‍ഖണ്ഡ് രണ്ടാമിന്നിങ്സില്‍ 89 റണ്‍സിന് ഓള്‍ഔട്ടായി. ആദ്യ ഇന്നിങ്സില്‍ 259 റണ്‍സിന് ഓള്‍ഔട്ടായ കേരളത്തിന് 57 റണ്‍സിന്റെ ലീഡാണ് നേടാനായത്. മറുപടിയായി ബാറ്റ് ചെയ്താണ് ജാര്‍ഖണ്ഡ് 89 റണ്‍സിന് പുറത്തായത്. ജയിക്കാന്‍ 32 റണ്‍സ് മാത്രം വേണ്ടിയിരുന്ന കേരളം ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെടുത്ത് ജയം ഉറപ്പിച്ചു.
ജലജ് സക്സേനയുടെയും കെ.മോണിഷിന്റെയും കിടയറ്റ ബൗളിങ്ങാണ് രണ്ടാമിന്നിങ്സില്‍ ജാര്‍ഖണ്ഡിനെ തകര്‍ത്തത്. ജലജ് 27 റണ്‍സിന് അഞ്ചും മോണിഷ് 42 റണ്‍സിന് നാലും വിക്കറ്റ് വീഴ്ത്തി. ഒന്നാമിന്നിങ്സില്‍ ബാറ്റ് ചെയ്യുമ്പോള്‍ പുറത്താകാതെ 54 റണ്‍സ് എടുക്കുകയും ചെയ്തിരുന്നു ജലജ്.
രണ്ടാമിന്നിങ്സില്‍ കേരളത്തിനുവേണ്ടി അരുണ്‍ കാര്‍ത്തിക് 27 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..