'ഒരുപാട് ക്യാപ്റ്റന്‍മാരുടെ സ്വപ്നം, അത് എന്നിലൂടെ പൂര്‍ത്തിയായി'-സച്ചിന്‍ ബേബി


കെ.എസ് കൃഷ്ണരാജ്‌

ഹരിയാണക്കെതിരെ ജലജ് സക്‌നേയും രോഹന്‍ പ്രേമും തമ്മിലുള്ള ബാറ്റിങ് കൂട്ടുകെട്ടാണ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്.

റോത്തക്ക്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം ഒരുപാട് മുന്‍ ക്യാപ്റ്റന്‍മാരുടെ സ്വപ്‌നമായിരുന്നുവെന്നും അതു തന്നിലൂടെ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. റോത്തക്കില്‍ ഹരിയാണക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്നിങ്സ് വിജയം സ്വന്തമാക്കിയശേഷം മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിക്കുകയായിരുന്നു സച്ചിന്‍ ബേബി.

ഒരുപാട് ക്യാപ്റ്റന്‍മാര്‍ ഇങ്ങിനെയൊരു സ്വപ്നത്തിനായി പ്രയത്നിച്ചു. അത് എന്നിലൂടെ പൂര്‍ത്തിയായെന്നു മാത്രം. ഗ്രൂപ്പില്‍ ശക്തരായ എതിരാളികളായതിനാല്‍ ഒരു മത്സരവും എളുപ്പമായിരുന്നില്ല. എന്നാല്‍ ബൗളര്‍മാര്‍ സാഹചര്യം മനസ്സിലാക്കി കളിച്ചു. സച്ചിന്‍ വ്യക്തമാക്കി.

ഹരിയാണയിലെ ലാഹ്‌ലി സ്റ്റേഡിയത്തിലെ പിച്ച് പേസ് ബൗളിങ്ങിനെ പിന്തുണയ്ക്കുന്നതായിരുന്നുവെന്നും കേരളത്തിന്റെ പേസ് ബൗളര്‍മാര്‍ അതിനനുസരിച്ച് കളിച്ചുവെന്നും സച്ചിന്‍ പ്രതികരിച്ചു.

ഹരിയാണക്കെതിരെ ജലജ് സക്‌നേയും രോഹന്‍ പ്രേമും തമ്മിലുള്ള ബാറ്റിങ് കൂട്ടുകെട്ടാണ് ഇന്നിങ്‌സില്‍ നിര്‍ണായകമായത്. സാധാരണ ലാഹ്‌ലിയിലെ പിച്ചില്‍ ആദ്യം ബാറ്റു ചെയ്ത ടീമിനാണ് മുന്‍തൂക്കമുണ്ടാകാറുള്ളത്. എന്നാല്‍ രണ്ടാമത് ബാറ്റു ചെയ്ത് ഒരു മികച്ച സ്‌കോര്‍ നമുക്കുണ്ടാക്കാന്‍ കഴിഞ്ഞത് നിര്‍ണായകമായി-സച്ചിന്‍ ചൂണ്ടിക്കാട്ടി.

ഡേവ് വാട്ട്‌മോര്‍ എല്ലാ പിന്തുണയും നല്‍കുന്ന പരിശീലകനാണ്. എല്ലാവര്‍ക്കും അവരുടേതായ രീതിയില്‍ കളിക്കാന്‍ സ്വാതന്ത്ര്യം നല്‍കാറുണ്ട്. ക്യാപ്റ്റനെന്ന നിലയിലുള്ള എന്റെ ജോലിയില്‍ ഇടപെടാറില്ല-സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Ranji Trophy Kerala Cricket Team Captian Sachin Baby

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented