മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് ക്വാര്‍ട്ടര്‍ മത്സരം കടുപ്പമാകും. ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായ വിദര്‍ഭയാണ് കേരളത്തിന്റെ എതിരാളികള്‍. ബംഗാളും പഞ്ചാബും ഉള്‍പ്പെടെയുള്ള കരുത്തന്മാരുടെ ഗ്രൂപ്പിലായിരുന്ന വിദര്‍ഭ നാലു ജയവും രണ്ടു സമനിലയുമായാണ് ഒന്നാമതെത്തിയത്.
ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവു തെളിയിച്ചാണ് വിദര്‍ഭയുടെ മുന്നേറ്റം. ക്യാപ്റ്റന്‍ ഫായിസ് ഫസലും മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറുമാണ് കേരളത്തിന് വെല്ലുവിളിയുയര്‍ത്താന്‍ സാധ്യത.
ഡിസംബര്‍ ഏഴിനാണ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. സൂറത്തില്‍ വെച്ചാണ് കേരളവും വിദര്‍ഭയും തമ്മിലുള്ള മത്സരം. മറ്റു മത്സരങ്ങളില്‍ ജെയ്പൂരില്‍ ഗുജറാത്ത് ബംഗാളിനെയും വിജയവാഡയില്‍ ഡല്‍ഹി മധ്യപ്രദേശിനെയും നേരിടും. നാഗ്പുറില്‍ കര്‍ണാടകയും മുംബൈയും തമ്മിലാണ് മറ്റൊരു ക്വാര്‍ട്ടര്‍ മ്ത്സരം.
Content Highlights: Ranji Trophy Cricket Quarter Final Kerala vs Vidarbha
Share this Article
Related Topics
RELATED STORIES
In-Depth
05:30
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..