സന്ദീപിന് അഞ്ചും ബേസിലിന് നാലും വിക്കറ്റ്; തമിഴ്‌നാട് 268 റണ്‍സിന് പുറത്ത്


92 റണ്‍സോടെ പുറത്താകാതെ നിന്ന ഷാരൂഖ് ഖാനായിരുന്നു തമിഴ്‌നാടിന്റെ ബാറ്റിങ്ങിലെ ഹീറോ.

ചെന്നൈ: കേരളത്തിനെതിരായ രഞ്ജി ട്രോഫിയില്‍ തമിഴ്‌നാട് 268 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റെടുത്ത സന്ദീപ് വാര്യരും നാല് വിക്കറ്റെടുത്ത ബേസില്‍ തമ്പിയും ചേര്‍ന്നാണ് തമിഴ്‌നാടിനെ വേഗത്തില്‍ പുറത്താക്കിയത്. ആറിന് 249 റണ്‍സെന് നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച തമിഴ്‌നാടിന് 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ ശേഷിച്ച നാല് വിക്കറ്റും നഷ്ടമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലാണ്. 22 റണ്‍സെടുത്ത അരുണ്‍ കാര്‍ത്തിക്ക്, നാല് റണ്‍സെടുത്ത ജലജ് സക്‌സേന എന്നിവരാണ് പുറത്തായത്.

92 റണ്‍സോടെ പുറത്താകാതെ നിന്ന ഷാരൂഖ് ഖാനായിരുന്നു തമിഴ്‌നാടിന്റെ ബാറ്റിങ്ങിലെ ഹീറോ. ക്യാപ്റ്റന്‍ ഇന്ദ്രജിത്ത് 87 റണ്‍സടിച്ചു. 188 പന്തില്‍ എട്ടു ഫോറടക്കമായിരുന്നു ഇന്ദ്രജിത്തിന്റെ ഇന്നിങ്‌സ്. ഷാരൂഖ് ഖാനും എട്ടു ബൗണ്ടറി നേടി.

25 ഓവറില്‍ 52 റണ്‍സ് മാത്രം വഴങ്ങിയാണ് സന്ദീപ് അഞ്ച് വിക്കറ്റെടുത്തത്. 19 ഓവറില്‍ 62 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ബേസിലിന്റെ നാല് വിക്കറ്റ് പ്രകടനം.

തിരുവനന്തപുരം തുമ്പയില്‍ നടന്ന കഴിഞ്ഞ മത്സരത്തില്‍ മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. നാല് മത്സരങ്ങളില്‍ രണ്ട് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് കേരളത്തിന്റെ സമ്പാദ്യം. ബംഗാളിനോടും ആന്ധ്രാ പ്രദേശിനോടും വിജയിച്ച കേരളം ഹൈദരാബാദിനെതിരെ സമനില നേടുകയും ചെയ്തു.

Content Highlights: Ranji Trophy Cricket Kerala vs Tamil Nadu

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented