Photo: KCA Media
തിരുവനന്തപുരം: സര്‍വീസസിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളം ഒന്നാം ഇന്നിങ്സില്‍ 327 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടി ടീമിനെ മുന്നില്‍ നിന്ന് നയിച്ച സച്ചിന് ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍. സച്ചിന് 308 പന്തില്‍ നിന്ന് 12 ഫോറിന്റെയും ഒരു സിക്സിന്റെയും സഹായത്തോടെ 159 റണ്‍സെടുത്തു.
ആറുവിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച കേരളത്തിനായി സച്ചിന് ബേബിയും നായകന് സിജോമോന്‍ ജോസഫും മികച്ച തുടക്കമേകി. ആറുവിക്കറ്റിന് 180 എന്ന നിലയിലായിരുന്ന കേരളത്തെ ഇരുവരും ചേര്‍ന്ന് 300 കടത്തി. ഏഴാം വിക്കറ്റില്‍ 131 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി.
എന്നാല്‍ ടീം സ്കോര്‍ 311-ല്‍ നില്‍ക്കേ സിജോമോന്‍ ജോസഫിനെ പുറത്താക്കി എം.എസ്.രതി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ ക്രീസിലുറച്ചുനിന്ന സച്ചിന് ബേബിയും വീണതോടെ കേരളത്തിന്റെ പ്രതീക്ഷകള്‍ അവസാനിച്ചു. ബേസില്‍ തമ്പി (0), എം.ഡി.നിധീഷ് (11) എന്നിവരുടെ വിക്കറ്റും അതിവേഗത്തില്‍ നിലംപൊത്തി. വൈശാഖ് ചന്ദ്രന് നാല് റണ്‍സുമായി പുറത്താവാതെ നിന്നു.
സര്‍വീസസിനായി ദിവേഷ് ഗുരുദേവ് പത്താനിയ, പി.എസ്.പൂണിയ, എം.എസ്.രതി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്പിത്. പുള്‍കിത്, രജത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlights: kerala cricket team, kerala vs services, ranji trophy, kerala ranji trophy latest match, sports news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..