തിരുവന്തപുരം: ആത്മഹത്യാ മുനമ്പില്‍ നിന്ന് ജീവിതത്തിലേക്ക് കേരളത്തിന്റെ തിരിച്ചുവരവ്. മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ ഇന്നിങ്സ് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന കേരളത്തെ സെഞ്ചുറിയിലൂടെ സച്ചിന് ബേബിയും വിഷ്ണു വിനോദും തിരിച്ചുകൊണ്ടുവരികയായിരുന്നു. സച്ചിന് 211 പന്തില്‍ 143 റണ്‍സടിച്ചപ്പോള്‍ വിഷ്ണു വിനോദ് പുറത്താകാതെ 155 റണ്‍സ് നേടി.
മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 390 റണ്‍സ് എന്ന നിലയിലാണ് കേരളം. ഇതുവരെ കേരളത്തിന് 125 റണ്‍സ് ലീഡായി. പിരിയാത്ത ഒമ്പതാം വിക്കറ്റില്‍ ബേസില്‍ തമ്പിയെ (30 നോട്ടൗട്ട്) കൂട്ടുപിടിച്ച് വിഷ്ണു വിനോദ് 70 റണ്‍സ് ചേര്‍ത്തുകഴിഞ്ഞു. സ്കോര്‍: കേരളം 63, എട്ടുവിക്കറ്റിന് 390. മധ്യപ്രദേശ് 328.
265 റണ്‍സിന്റെ ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിന ഇറങ്ങിയ കേരളം ഒരു ഘട്ടത്തില്‍ എട്ട് റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലായിരുന്നു. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ കെബി അരുണ്‍ കാര്‍ത്തിക് പുറത്തായി. മൂന്നാം ഓവറില്‍ രോഹന് പ്രേമും നാലാം ഓവറില്‍ അക്ഷയ് ചന്ദ്രനും ക്രീസ് വിട്ടു. ആറാം ഓവറില്‍ മികച്ച ഫോമിലുള്ള ജലജ് സക്സേന കൂടി പുറത്തായതോടെ കേരളം പ്രതിസന്ധിയിലായി.
തുടര്‍ന്ന് സച്ചിന് ബേബിയും ജഗദീഷും ചേര്‍ന്ന് മധ്യപ്രദേശിന്റെ ബൗളര്‍മാരെ ക്ഷമയോടെ നേരിട്ടു. സ്കോര്‍ 80-ല്‍ നില്‍ക്കേ ജഗദീഷും (26) പിന്നാലെ സഞ്ജുവും (19) മടങ്ങിയപ്പോള്‍ ആറുവിക്കറ്റിന് 100 എന്ന നിലയിലായി ടീം. അവിടെവെച്ച് സച്ചിന് ബേബിയും വിഷ്ണുവും ഒന്നിച്ചു. ഏഴാം വിക്കറ്റില്‍ ഈ സഖ്യം 199 റണ്‍സടിച്ചു.
മികച്ച ഫോമിലുള്ള സച്ചിന് ബേബി രഞ്ജി സീസണിലെ രണ്ടാം സെഞ്ചുറിയാണ് തുമ്പ സെയ്ന്റ് സേവ്യേഴ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കുറിച്ചത്. നേരത്തേ ഹൈദരാബാദിനെതിരേ 147 റണ്‍സ് അടിച്ചിരുന്നു. 211 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്സും അടങ്ങിയതാണ് സച്ചിന് ബേബിയുടെ ഇന്നിങ്സ്.
സച്ചിന് ബേബി മടങ്ങിയപ്പോഴും വിഷ്ണു വിനോദ് ചെറുത്തുനില്‍പ്പ് തുടര്‍ന്നു. പിന്നാലെയെത്തിയ കെ.സി. അക്ഷയ് (1) പെട്ടെന്ന് മടങ്ങിയെങ്കിലും ബേസില്‍ തമ്പി വിഷ്ണു വിനോദിന് വേണ്ട പിന്തുണനല്‍കി. 49 പന്തില്‍ ബേസില്‍ 30 റണ്‍സെടുത്തു. 226 പന്തില്‍ 18 ബൗണ്ടറിയും ഒരു സിക്സും അടങ്ങിയതാണ് വിഷ്ണു വിനോദിന്റെ ഇന്നിങ്സ്. സന്ദീപ് വാര്യരാണ് ഇനി ബാറ്റിങ്ങിന് ഇറങ്ങാനുള്ളത്. മധ്യപ്രദേശിന്റെ കുല്‍ദീപ് സെന്‍ മൂന്നും അവേശ് ഖാന് രണ്ടും വിക്കറ്റെടുത്തു.
Content Highlights: Ranji Trophy Cricket Kerala vs Madhya Pradesh Sachin Baby Vishnu Vinod
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..