രാഹുലിന് സെഞ്ചുറി, നിധീഷിന് ആറു വിക്കറ്റ്; കേരളം പൊരുതുന്നു


ഹിമാചലിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് 78 റണ്‍സ് കൂടി വേണം

ഷിംല: ഓപ്പണിങ് ബാറ്റ്‌സ്മാന്‍ രാഹുല്‍ പി.യുടെ സെഞ്ചുറി മികവില്‍ ഹിമാചല്‍ പ്രദേശിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം പൊരുതുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് എന്ന നിലയിലാണ്. ഹിമാചലിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറിനൊപ്പമെത്താന്‍ കേരളത്തിന് 78 റണ്‍സ് കൂടി വേണം.

195 പന്തില്‍ 103 റണ്‍സുമായി രാഹുല്‍ പിയും 65 പന്തില്‍ 32 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍. വി.എ ജഗദീഷ് (5), സിജോമോന്‍ ജോസഫ് (16), മുഹമ്മദ് അസറുദ്ദീന്‍ (40), സച്ചിന്‍ ബേബി (3), വിഷ്ണു വനോദ് (1) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. ഹിമാചലിനായി അര്‍പിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ എം.ഡി നിധീഷിന്റെ ബൗളിങ് മികവില്‍ കേരളം ഹിമാചലിനെ 297 റണ്‍സിലൊതുക്കുകയായിരുന്നു. 101 റണ്‍സെടുത്ത അങ്കിത് കള്‍സിയാണ് ആതിഥേയരുടെ ടോപ്പ് സ്‌കോറര്‍. ഋഷ് ധവാന്‍ 58 റണ്‍സെടുത്തു. കേരളത്തിന് വേണ്ടി ബേസില്‍ തമ്പി, സന്ദീപ് വാര്യര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ഈ രഞ്ജി സീസണില്‍ കേരളത്തിന്റെ അവസാന മത്സരമാണിത്. ഈ മത്സരം വലിയ മാര്‍ജിനില്‍ വിജയിച്ചെങ്കില്‍ മാത്രമേ കേരളത്തില്‍ നോക്കൗട്ട് റൗണ്ടില്‍ പ്രവേശിക്കാനാകൂ.

Content HIghlights: Ranji Trophy Cricket Kerala vs Himachal Pradesh Day Two

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented