തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിരേ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. മത്സരം 61 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് എന്ന നിലയിലാണ് കേരളം. 

55 പന്തില്‍ 32 റണ്‍സെടുത്ത ജലജ് സക്‌സേനയുടെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. തേജസ് ബരോക്കയുടെ പന്തില്‍ ലളിത് യാദവ് ക്യാച്ചെടുക്കുകയായിരുന്നു. സെഞ്ചുറിക്ക് മൂന്നു റണ്‍സ് അരികെ രാഹുല്‍ പിയും മടങ്ങി. 174 പന്തില്‍ 97 റണ്‍സെടുത്ത രാഹുലിനെ വികാസ് മിശ്ര വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. 

റോബിന്‍ ഉത്തപ്പയും സച്ചിന്‍ ബേബിയുമാണ് ക്രീസില്‍. ഉത്തപ്പ 129 പന്തില്‍ ഇതുവരെ 51 റണ്‍സ് നേടിയിട്ടുണ്ട്. സച്ചിന്‍ ബേബി എട്ടു റണ്‍സെടുത്തിട്ടുണ്ട്. 

കഴിഞ്ഞവര്‍ഷം സെമിയിലെത്തിയ കേരളം ഇത്തവണ എ ഗ്രൂപ്പിലാണ് മത്സരിക്കുന്നത്. ആന്ധ്ര, ബംഗാള്‍, ഗുജറാത്ത്, ഹൈദരാബാദ്, പഞ്ചാബ്, രാജസ്ഥാന്‍, വിദര്‍ഭ എന്നിവരാണ് എ ഗ്രൂപ്പിലെ മറ്റു ടീമുകള്‍.

Content Highlights: Ranji Trophy Cricket Kerala vs Delhi