കോഴിക്കോട്: രഞ്ജി ട്രോഫി ക്രിക്കറ്റിലെ ആദ്യ രണ്ടു മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് തിരികെയെത്തി. സയ്യിദ് മുഷ്താഖ് അലിയിലും വിജയ് ഹസാരെ ടൂര്‍ണമെന്റിലും റോബിന്‍ ഉത്തപ്പയായിരുന്നു ടീമിനെ നയിച്ചത്. 

ഇന്ത്യന്‍ ടീമിനൊപ്പമുള്ള സഞ്ജു വി. സാംസണെ ഉള്‍പ്പെടുത്തിയിട്ടില്ല. ഇന്ത്യയുടെ പരമ്പര കഴിഞ്ഞാല്‍ സഞ്ജു ടീമിനൊപ്പം ചേരും. രോഹന്‍ എസ്. കുന്നുമ്മല്‍ ആദ്യമായി രഞ്ജി ടീമില്‍ സ്ഥാനംപിടിച്ചു. ഡിസംബര്‍ ഒന്‍പതിന് ഡല്‍ഹിക്കെതിരേയാണ് കേരളത്തിന്റെ ആദ്യമത്സരം.

ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), പി. രാഹുല്‍, ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, രോഹന്‍ പ്രേം, അക്ഷയ് ചന്ദ്രന്‍, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, സിജോമോന്‍ ജോസഫ്, സന്ദീപ് വാര്യര്‍, കെ.എം. ആസിഫ്, ബേസില്‍ തമ്പി, എം.ഡി. നിധീഷ്, രോഹന്‍ എസ്. കുന്നുമ്മല്‍, എസ്. മിഥുന്‍.

Content Highlights: Ranji Trophy Cricket Kerala Team Sanju Samson Sachin Baby