കൃഷ്ണഗിരി സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ ശ്രീശാന്ത് | Photo: KCA
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണയും സച്ചിന് ബേബി ടീമിനെ നയിക്കും. വിഷ്ണു വിനോദ് ആണ് പുതിയ വൈസ് ക്യാപ്റ്റന്‍. മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത് ടീമില്‍ ഇടം നേടി.
അതേസമയം സഞ്ജു സാംസണെ തത്ക്കാലം ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബെംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നെസ് ടെസ്റ്റിലാണ് സഞ്ജു. അതു കഴിഞ്ഞാല്‍ ടീമിനൊപ്പം ചേരുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് വ്യക്തമാക്കി. പരിക്കേറ്റ റോബിന് ഉത്തപ്പയും ഇരുപതംഗ ടീമില്‍ ഇല്ല.
പതിനേഴുകാരനായ പുതുമുഖം ഏദന്‍ ആപ്പിള്‍ ടോം ആണ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍, ഇടംകൈയന്‍ ഓപ്പണിങ് ബാറ്റര്‍ ആനന്ദ് കൃഷ്ണന് എന്നിവരും ടീമിലെ പുതുമുഖങ്ങളാണ്.
രാജ്കോട്ടില്‍ ഫെബ്രുവരി 17 മുതല്‍ കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കും. മേഘാലയയാണ് ആദ്യ എതിരാളികള്‍. ഫെബ്രുവരി 24ന് ഗുജറാത്തിനെതിരേയും മാര്‍ച്ച് മൂന്നിന് മധ്യപ്രദേശിനെതിരേയും കളത്തിലിറങ്ങും.
Content Highlights: Ranji Trophy Cricket Kerala Team Announced
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..