രഞ്ജിയില്‍ കേരളത്തിന് കാലിടറി; പഞ്ചാബിനോട് പത്ത് വിക്കറ്റ് തോല്‍വി


ഈ തോല്‍വി കേരളത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്.

മൊഹാലി: പഞ്ചാബിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് തോല്‍വി. 10 വിക്കറ്റിനാണ് ആതിഥേയരായ പഞ്ചാബിന്റെ വിജയം. 131 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് വിക്കറ്റ് നഷ്ടം കൂടാതെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 48 റണ്‍സുമായി ജീവന്‍ജോത് സിങ്ങും 69 റണ്‍സടിച്ച ശുഭം ഗില്ലും പുറത്താകാതെ നിന്നു.

സ്‌കോര്‍: പഞ്ചാബ്-217, 131. കേരളം-121, 223.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയടിച്ച മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തെ തകര്‍ച്ചയില്‍ നിന്ന് കര കയറ്റിയത്. 168 പന്തില്‍ നിന്ന് 12 ബൗണ്ടറികളും രണ്ടു സിക്സുമടക്കം 112 റണ്‍സെടുത്ത അസ്ഹറുദ്ദീനെ ബാല്‍തേജ് സിങ് പുറത്താക്കുകയായിരുന്നു. വിഷ്ണു വിനോദ് 36ഉം രാഹുല്‍ പി 28ഉം റണ്‍സ് അടിച്ചു. നാല് വിക്കറ്റെടുത്ത മായങ്ക് മര്‍ക്കാണ്ടേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് കൗളും മന്‍പ്രീത് സിങ്ങ് ഗ്രെവാലും ബാല്‍തേജ് സിങ്ങും പഞ്ചാബിന്റെ ബൗളിങ്ങില്‍ തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ ആറു വിക്കറ്റെടുത്ത സിദ്ധാര്‍ത്ഥ് കൗളിന് രണ്ടിന്നിങ്‌സുമായി എട്ട് വിക്കറ്റായി.

മൂന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച കേരളത്തിന് സ്‌കോര്‍ 135-ല്‍ എത്തിയപ്പോള്‍ തന്നെ നായകന്‍ സച്ചിന്‍ ബേബിയെ നഷ്ടമായി. മന്‍പ്രീത് സിങ്ങിന്റെ പന്തില്‍ സച്ചിന്റെ കുറ്റി തെറിക്കുകയായിരുന്നു. പിന്നാലെ വിഷ്ണു വിനോദിനൊപ്പം ചേര്‍ന്ന് അസ്ഹര്‍ 55 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ സ്‌കോര്‍ 190-ല്‍ എത്തിയപ്പോള്‍ അസ്ഹറിനെയും ബാല്‍തേജ് സിങ് മടക്കി.

പിന്നാലെയെത്തിയ കേരളത്തിന്റെ വിശ്വസ്തനായ ബാറ്റ്സ്മാന്‍ ജലജ് സക്സേനയ്ക്ക് മൂന്നു റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആദ്യ ഇന്നിങ്‌സില്‍ കേരളത്തെ 121 റണ്‍സിന് പുറത്താക്കിയ പഞ്ചാബ് മറുപടി ബാറ്റിങ്ങില്‍ 217 റണ്‍സെടുത്തിരുന്നു. മന്‍ദീപ് സിങ് (89) ആയിരുന്നു ടോപ് സ്‌കോറര്‍. സന്ദീപ് വാര്യര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

വിജയത്തോടെ പഞ്ചാബിന്റെ അക്കൗണ്ടില്‍ ഏഴു പോയിന്റെത്തി. അതേസമയം ഈ തോല്‍വി കേരളത്തിന്റെ നോക്കൗട്ട് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഇനി ഹിമാചല്‍ പ്രദേശിനെതിരെ ഒരു മല്‍സരം കൂടി കേരളത്തിന് ബാക്കിയുണ്ട്. ഈ മല്‍സരം ജയിച്ചാലും മറ്റു ടീമുകളുടെ പ്രകടനത്തെ കൂടി ആശ്രയിച്ചായിരിക്കും കേരളത്തിന്റെ നോക്കൗട്ട് പ്രവേശം.

Content Highlights: Ranji Trophy Cricket Kerala lost to Punjab

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022

More from this section




Most Commented