തിരുവനന്തപുരം: സഞ്ജു സാംസണ് സീസണിലെ ആദ്യ സെഞ്ചുറി സ്വന്തമാക്കിയെങ്കിലും ജമ്മു കശ്മീരിനെതിരെ രഞ്ജി ട്രോഫിയില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ല. മറ്റ് ബാറ്റ്സ്മാന്മാര് ദയനീയമായ പരാജയപ്പെട്ടതോടെ കേരളം ഒന്നാമിന്നിങ്സില്‍ 219 റണ്‍സിന് പുറത്തായി.
ഇരുപത്തിയാറ് ഓവറിന് ആറു വിക്കറ്റ് പിഴുത പര്‍വേശ് റസൂലാണ് കേരള ബാറ്റിങ്ങിന്റെ കഥ കഴിച്ചത്. സഞ്ജു ഒഴികെയുള്ള ഒരാള്‍ക്ക് പോലും പര്‍വേസിന്റെ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. ഒരാള്‍ക്ക് പോലും അര്‍ധസെഞ്ചുറി തികയ്ക്കാനും കഴിഞ്ഞില്ല.
വിഷ്ണു വിനോദ് (5), ജലജ് സക്സേന (22), രോഹന് പ്രേം (0), സച്ചിന് ബേബി (19), അരുൺ കാര്‍ത്തിക് (35) എന്നിവരെല്ലാം കാര്യമായി ചെറുത്തിനില്ക്കാതെ പുറത്തായതാണ് കേരളത്തിന് തിരിച്ചടിയായത്.
ജമ്മു കശ്മീരിനുവേണ്ടി മുഹമ്മദ് മുദാസിറും ആമിര്‍ അസീസിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടിയായി ബാറ്റ് ചെയ്ത സന്ദര്‍ശകര്‍ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ പന്ത്രണ്ട് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 16 റണ്‍സെടുത്തു നില്‍ക്കുകയാണ്.
സീസണില്‍ രണ്ട് ജയം സ്വന്തമാക്കിയ കേരളം ഗ്രൂപ്പ് ബിയില്‍ പന്ത്രണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. പതിനാല് പോയിന്റുള്ള സൗരാഷ്ട്രയാണ് ഒന്നാമത്. പതിമൂന്ന് പോയിന്റുള്ള ഗുജറാത്താണ് രണ്ടാമത്.
content highlights: ranji trophy, cricket, kerala, jammu kashmir, sanju, samson, rohan prem, jalaj, saxena, parvez rasool
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..