സൗരാഷ്ട്രയ്ക്ക് വിജയലക്ഷ്യം 206 റണ്‍സ്; അഞ്ച് വിക്കറ്റു പോയി


അഞ്ചുവിക്കറ്റ് ശേഷിക്കേ സൗരാഷ്ട്രയ്ക്ക് ജയിക്കാന്‍ 148 റണ്‍സ് കൂടി വേണം

നാഗ്പുര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ 206 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ബാറ്റിങ് തകര്‍ച്ച. 58 റണ്‍സെടുക്കുന്നതിനിടെ സൗരാഷ്ട്രയുടെ അഞ്ചുവിക്കറ്റ് വീഴ്ത്തി വിദര്‍ഭ തുടര്‍ച്ചയായ രണ്ടാം കിരീടത്തിലേക്ക് അടുത്തു. സ്‌കോര്‍: വിദര്‍ഭ 312, 200, സൗരാഷ്ട്ര 307, അഞ്ചിന് 58. അഞ്ചുവിക്കറ്റ് ശേഷിക്കേ സൗരാഷ്ട്രയ്ക്ക് ജയിക്കാന്‍ 148 റണ്‍സ് കൂടി വേണം.

മത്സരത്തിലെ നാലാംദിനം പൂര്‍ണമായും സ്പിന്നര്‍മാര്‍ കീഴടക്കി. 96 റണ്‍സിന് ആറുവിക്കറ്റെടുത്ത ഇടംകൈയന്‍ സ്പിന്നര്‍ ധര്‍മേന്ദ്രസിങ് ജഡേജയാണ് വിദര്‍ഭയെ രണ്ടാം ഇന്നിങ്സില്‍ 200 റണ്‍സിലൊതുക്കിയത്. വിദര്‍ഭയുടെ ഗണേഷ് സതീഷ് (35), മോഹിത് കാലെ (38), ആദിത്യ സര്‍വാതെ (49) എന്നിവര്‍ പിടിച്ചുനിന്നു. വസീം ജാഫര്‍ (11), ഫായിസ് ഫസല്‍ (10), സഞ്ജയ് രാമസ്വാമി (16) എന്നിവര്‍ പെട്ടെന്ന് മടങ്ങി.

206 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ തകര്‍ത്തതും സ്പിന്നര്‍മാരാണ്. ആദിത്യ സര്‍വാതെ 13 റണ്‍സിന് മൂന്നുവിക്കറ്റെടുത്തു. ചേതേശ്വര്‍ പുജാര (0), സ്നെല്‍ പട്ടേല്‍ (12), ഷെല്‍ഡണ്‍ ജാക്സണ്‍ (7) എന്നിവര്‍ പെട്ടെന്ന് മടങ്ങി. വിശ്വരാജ് ജഡേജ (23*), കമലേഷ് മക്വാന (2*) എന്നിവരാണ് ക്രീസില്‍.

Content Highlights: Ranji Trophy Cricket Final Saurashtra vs Vidarbha Day 4

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pc george

2 min

വിദ്വേഷപ്രസംഗം: പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്തു

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


PC George

1 min

പി.സി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനിലെത്തി: ജാമ്യം റദ്ദാക്കിയതിനാല്‍ അറസ്റ്റുണ്ടാകും

May 25, 2022

More from this section




Most Commented