മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ഒന്നാം സെമി ഫൈനലില്‍ ഗുജറാത്ത് സൗരാഷ്ട്രയെ നേരിടും. രണ്ടാം സെമിയില്‍ ബംഗാള്‍ കര്‍ണാടകയുമായി കളിക്കും. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്ത് ഗോവയെ 464 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍: ഗുജറാത്ത് എട്ടിന് 602 ഡിക്ല. ആറിന് 199 ഡിക്ല. ഗോവ: 173, 164.

സൗരാഷ്ട്ര-ആന്ധ്രാപ്രദേശ് മത്സരം സമനിലയില്‍ പിരിഞ്ഞു. ഒന്നാം ഇന്നിങ്സില്‍ 243 റണ്‍സ് ലീഡുനേടിയ സൗരാഷ്ട്ര സെമിയിലെത്തി. സ്‌കോര്‍: സൗരാഷ്ട്ര 419, 426. ആന്ധ്രാപ്രദേശ് 136, നാലിന് 149.

ബംഗാള്‍-ഒഡിഷ മത്സരം സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍: ബംഗാള്‍ 332, 373. ഒഡിഷ 250, വിക്കറ്റ് നഷ്ടമില്ലാതെ 39. കര്‍ണാടക, ജമ്മുകശ്മീരിനെ 167 റണ്‍സിന് തോല്‍പ്പിച്ചു. സ്‌കോര്‍: കര്‍ണാടക 206, 316, ജമ്മു 192, 163. ഫെബ്രുവരി 29 മുതല്‍ രാജ്കോട്ടിലാണ് ഗുജറാത്ത്-സൗരാഷ്ട്ര സെമി. രണ്ടാം സെമി ഇതേസമയം കൊല്‍ക്കത്തയില്‍ നടക്കും.

Content Highlights: Ranji Trophy Cricket 2020 Semi Final Line Up