Photo: twitter.com/BCCIdomestic
ബെംഗളൂരു: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അപൂര്‍വ റെക്കോഡിന് ഉടമകളായി ബംഗാള്‍ രഞ്ജി ട്രോഫി ടീം. ജാര്‍ഖണ്ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗാളിനായി ബാറ്റെടുത്ത ആദ്യ ഒമ്പത് താരങ്ങളും 50 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു ടീമിലെ ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഒമ്പത് ബാറ്റര്‍മാരും 50-ന് മുകളില്‍ സ്കോര്‍ ചെയ്യുന്നത്. ബാറ്റെടുത്ത എല്ലാവരും തിളങ്ങിയതോടെ ജാര്‍ഖണ്ഡിനെതിരായ ഒന്നാം ഇന്നിങ്സ് ഏഴിന് 773 റണ്‍സെന്ന നിലയിലാണ് ബംഗാള്‍ ഡിക്ലയര്‍ ചെയ്തത്.
1893-ല്‍ നടന്ന ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ഒരു ടീമിലെ എട്ട് ബാറ്റര്‍മാര്‍ 50-ന് റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റെക്കോഡാണ് ബംഗാള്‍ ടീം ഒത്തുപിടിച്ചപ്പോള്‍ പഴങ്കഥയായത്. അന്ന് പോര്ട്ട്സ്മൗത്തില് നടന്ന മത്സരത്തില്‍ ഓസ്ട്രേലിയയുടെ സന്ദര്‍ശക ടീമിലെ എട്ടു പേരാണ് ഓക്സ്ഫോര്‍ഡ് - കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ടീമിനെതിരേ 50-ന് മുകളില്‍ സ്കോര്‍ ചെയ്തത്.
ബംഗാളിനായി സുദീപ് ഗരാമി (186), അനുസ്തുപ് മജുംദാര്‍ (117) എന്നിവര്‍ സെഞ്ചുറി നേടിയപ്പോള്‍ അഭിഷേക് രാമന് (61), ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന് (65), മനോജ് തിവാരി (73), അഭിഷേക് പോറല്‍ (68), ഷഹബാസ് അഹമ്മദ് (78), മൊണ്ഡല്‍ (53*), ആകാശ് ദീപ് (53*) എന്നിവര്‍ അര്‍ധ സെഞ്ചുറി കണ്ടെത്തി. ഇതില്‍ ആകാശ് ദീപ് വെറും 18 പന്തില്‍ നിന്ന് എട്ട് സിക്സറുകള്‍ പറത്തിയാണ് 53 റണ്‍സെടുത്തത്.
Content Highlights: Ranji Trophy 2022 top-9 batters hit 50-plus Bengal creates first-class record
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..