രോഹന്‍ പ്രേമിന് സെഞ്ചുറി; ഗോവയ്‌ക്കെതിരേ ആദ്യദിനം കേരളം ഭേദപ്പെട്ട നിലയില്‍


Photo: KCA

തിരുവനന്തപുരം: ഗോവയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിന്റെ ആദ്യദിനം കേരളം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കേരളം ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന നിലയിലാണ് കേരളം.

രോഹന്‍ പ്രേമിന്റെ സെഞ്ചുറിയാണ് ആദ്യദിനത്തിലെ പ്രത്യേകത. 238 പന്തുകള്‍ നേരിട്ട രോഹന്‍ 112 റണ്‍സുമായി ക്രീസിലുണ്ട്. രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ സിജോമോന്‍ ജോസഫാണ് രോഹന് കൂട്ട്.

ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് 20 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നാലെ 31 റണ്‍സുമായി പി. രാഹുലും മടങ്ങി. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച രോഹന്‍ പ്രേം - സച്ചിന്‍ ബേബി കൂട്ടുകെട്ടാണ് കേരള ഇന്നിങ്‌സിന്റെ നട്ടെല്ല്. ഇരുവരും ചേര്‍ന്ന് 105 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. 118 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത സച്ചിനെ, സിദ്ധേഷ് ലാഡ് പുറത്താക്കുകയായിരുന്നു. തുടര്‍ന്നെത്തിയ യുവതാരം ഷോണ്‍ റോജറിന് (6) കാര്യമായ സംഭാവന നല്‍കാനായില്ല. അഞ്ചാം വിക്കറ്റില്‍ അക്ഷയ് ചന്ദ്രനെ കൂട്ടുപിടിച്ച് രോഹന്‍ 49 റണ്‍സും കൂട്ടിച്ചേര്‍ത്തു. അക്ഷയ് 20 റണ്‍സെടുത്ത് മടങ്ങി.

ഗോവയ്ക്കായി ശുഭം ദേശായ് രണ്ട് വിക്കറ്റ് വീഴ്ത്തി. 14 ഓവര്‍ എറിഞ്ഞ അര്‍ജുന്‍ തെണ്ടുക്കര്‍ക്ക് വിക്കറ്റൊന്നും ലഭിച്ചില്ല.

Content Highlights: Ranji Trophy 2022-23 Kerala vs Goa, Elite Group C match day 1


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented