ന്യൂഡൽഹി: സൂര്യഗ്രഹണത്തെ തുടർന്ന് മുംബൈ, രാജ്‌കോട്ട്, മൈസൂരു എന്നിവിടങ്ങളിലെ രഞ്ജി ട്രോഫി മത്സരങ്ങൾ തുടങ്ങിയത് രണ്ടു മണിക്കൂറോളം വൈകി.

മുംബൈയിൽ നടക്കുന്ന റെയിൽവേസ് - മുംബൈ, രാജ്‌കോട്ടിൽ നടക്കുന്ന സൗരാഷ്ട്ര - ഉത്തർപ്രദേശ്, മൈസൂരുവിലെ കർണാടക - ഹിമാചൽ പ്രദേശ് മത്സരങ്ങളാണ് തുടങ്ങാൻ വൈകിയത്. 11:30-നാണ് വ്യാഴാഴ്ച മത്സരങ്ങൾ ആരംഭിച്ചത്.

സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് രഞ്ജി ട്രോഫി മത്സരങ്ങൾ നിർത്തി വയ്ക്കുന്നതിൽ മാച്ച് റഫറിമാർക്ക് തീരുമാനമെടുക്കാമെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.

സൂര്യഗ്രഹത്തിന്റെ പശ്ചാത്തലത്തില്‍ കളിക്കാരുടെ സുരക്ഷയെ മുൻ നിർത്തി മത്സരങ്ങളുടെ രണ്ടാം ദിനം മത്സരം ഉപേക്ഷിക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു. സൂര്യഗ്രഹണ സമയത്ത് നഗ്ന നേത്രങ്ങൾ കൊണ്ട് സൂര്യനെ നോക്കുന്നത് കണ്ണിന്റെ റെറ്റിനയ്ക്ക് ഹാനികരമാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മത്സരം ഉപേക്ഷിക്കണമെന്ന ആവശ്യം ഉയർന്നത്.

Content Highlights: Ranji Trophy 2019-20 Play in Mumbai, Rajkot, Mysuru to begin late due to solar eclipse