വിദര്‍ഭ: വസീം ജാഫര്‍ രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ മത്സരത്തില്‍ കേരളത്തിനെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ വിദര്‍ഭ ആറു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെന്ന നിലയില്‍. 

വസീം ജാഫര്‍ (57), ഗണേഷ് സതീഷ് (58), എന്നിവര്‍ വിദര്‍ഭയ്ക്കായി തിളങ്ങി. 22 റണ്‍സുമായി ആദിത്യ സര്‍വാതെയും 24 റണ്‍സുമായി അക്ഷയ് കര്‍ണേവാറുമാണ് ക്രീസില്‍. 

ക്യാപ്റ്റന്‍ ഫായിസ് ഫസല്‍ (10), അനിരുദ്ധ ചൗധരി (0), സിദ്ധേഷ് വാഥ് (43), അക്ഷയ് വഡേക്കര്‍ (8) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

കേരളത്തിനായി എം.ഡി നിധീഷ് മൂന്നു വിക്കറ്റ് വീഴ്ത്തി. ബേസില്‍ രണ്ടു വിക്കറ്റെടുത്തു.

ചരിത്രമെഴുതി വസീം ജാഫര്‍

രഞ്ജി ട്രോഫിയുടെ ചരിത്രത്തില്‍ 12,000 റണ്‍സ് സ്വന്തമാക്കുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടം സ്വന്തമാക്കി വസീം ജാഫര്‍. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ കേരളത്തിനെതിരായ മത്സരത്തിനിടെയാണ് ജാഫര്‍ ഈ നേട്ടം സ്വന്തമാക്കിയത്.

വിദര്‍ഭയ്ക്കു മുമ്പ് മുംബൈക്കായും കളിച്ചിട്ടുള്ള ജാഫര്‍, ഇന്ത്യയ്ക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. നേരത്തെ 150 രഞ്ജി മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയും ജാഫര്‍ റെക്കോഡിട്ടിരുന്നു. ഏറ്റവും കൂടുതല്‍ രഞ്ജി മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡും ജാഫറിന്റെ പേരില്‍ തന്നെ.

Content Highlights: ranji trophy 2019-20 kerala vs vidarbha day 1