ഓങ്കോള്‍ (ആന്ധ്ര): രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ മോശം പ്രകടനം തുടരുന്നു. എലീറ്റ് ഗ്രൂപ്പില്‍നിന്ന് തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന കേരളം, ആന്ധ്രയ്ക്കെതിരായ മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ വെറും 162 റണ്‍സിന് കൂടാരം കയറി. ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ് ആന്ധ്ര. കേരള സ്‌കോറിനേക്കാള്‍ 105 റണ്‍സ് മാത്രം പിന്നില്‍.

പ്രശാന്ത് കുമാര്‍ (17*), ജ്യോതിസായ് കൃഷ്ണ (16*) എന്നിവരാണ് ക്രീസില്‍. 14 റണ്‍സെടുത്ത ജ്ഞാനേശ്വറിന്റെ വിക്കറ്റാണ് ആന്ധ്രയ്ക്ക് നഷ്ടമായത്.

നേരത്തെ വാലറ്റക്കാരന്‍ ബേസില്‍ തമ്പിയുടെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ 150 കടത്തിയത്. 53 പന്തുകള്‍ നേരിട്ട് നാലു ഫോറും ഒരു സിക്സുമടക്കം 42 റണ്‍സെടുത്ത ബേസില്‍ തമ്പി ഏറ്റവും ഒടുവിലാണ് പുറത്തായത്.

പുതിയ ക്യാപ്റ്റനു കീഴിലും കേരളത്തിന്റെ കളിക്ക് മാറ്റമൊന്നും സംഭവിച്ചില്ല. പി. രാഹുല്‍ (7), റോബിന്‍ ഉത്തപ്പ (17), രോഹന്‍ പ്രേം (19), സച്ചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (12), ക്യാപ്റ്റന്‍ ജലജ് സക്സേന (18), വിഷ്ണു വിനോദ് എന്നിവരെല്ലാം നിരാശപ്പെടുത്തി.

ആന്ധ്രയ്ക്കായി റാഫി അഞ്ചു വിക്കറ്റ് വീഴ്ത്തി. പൃഥ്വിരാജ് യാര മൂന്നും ശശികാന്ത് രണ്ടും വിക്കറ്റും വീഴ്ത്തി.

Content Highlights: Ranji Trophy 2019-20 ANDHRA VS KERALA day 1