ഓങ്കോള്‍ (ആന്ധ്ര): രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ആന്ധ്രയ്‌ക്കെതിരേ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി കേരളം. 

കേരളത്തിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 162-ന് എതിരേ 255 റണ്‍സിന് പുറത്തായ ആന്ധ്ര, 93 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. ഓപ്പണര്‍ പ്രശാന്ത് കുമാറിന്റെ അര്‍ധ സെഞ്ചുറിയാണ് ആന്ധ്രയെ ലീഡിലേക്ക് നയിച്ചത്. 237 പന്തുകള്‍ നേരിട്ട് 11 ഫോറടക്കം 79 റണ്‍സെടുത്ത പ്രശാന്ത് ഏഴാമതായാണ് പുറത്തായത്. 

ഗിരിനാഥ് (41), നിധീഷ് കുമാര്‍ (39) എന്നിവരും ആന്ധ്രയ്ക്കായി ഭേദപ്പെട്ട പ്രകടനം നടത്തി.

കേരളത്തിനായി ക്യാപ്റ്റന്‍ ജലജ് സക്‌സേനയും ബേസില്‍ തമ്പിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി നിധീഷ്, എന്‍.പി ബേസില്‍, അഭിഷേക് മോഹന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Content Highlights: ranji trophy 2019-20 andhra takes 1st innings lead against kerala