മുംബൈ: രഞ്ജി ട്രോഫിയിലെ സച്ചിന് തെണ്ടുക്കര്‍ എന്ന് വിശേഷണമുള്ള വസീം ജാഫര്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. രഞ്ജി ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന റെക്കോഡ് ഇനി ഈ വിദര്‍ഭ ബാറ്റ്സ്മാന് സ്വന്തം. സൗരാഷ്ട്രക്കെതിരെ കളത്തിലിറങ്ങിയതോടെ 146 മത്സരങ്ങളാണ് നാല്പതുകാരനായ വസീം ജാഫര്‍ പിന്നിട്ടത്. ഇതോടെ മധ്യപ്രദേശ് ബാറ്റ്സ്മാന് ദേവേന്ദ്ര ബുണ്ടേലയുടെ റെക്കോഡ് പഴങ്കഥയായി.
രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരവും വസീം ജാഫര്‍ തന്നെയാണ്. കഴിഞ്ഞ നവംബറില്‍ ബറോഡയ്ക്കെതിരായ മത്സരത്തില്‍ 97 റണ്‍സിലെത്തിയപ്പോഴായിരുന്നു ജാഫര്‍ ഈ നേട്ടം പിന്നിട്ടത്. ഏറെക്കാലം മുംബൈക്കായി കളിച്ച താരം 2015 മുതല്‍ വിദര്‍ഭയ്ക്കാണ് പാഡണിയുന്നത്. 146 മത്സരങ്ങളില്‍ നിന്ന് 39 സെഞ്ചുറികളും 84 അര്‍ദ്ധ സെഞ്ചുറികളും 191 ക്യാച്ചുകളും വസീം ജാഫറിന്റെ പേരിലുണ്ട്.
അതേസമയം രഞ്ജിയില്‍ എത്ര കളിച്ചിട്ടും റണ്‍സെടുത്തിട്ടും കാര്യമില്ലെന്ന് ഒരു അഭിമുഖത്തില്‍ വസീം ജാഫര്‍ പറഞ്ഞിരുന്നു. ഐ.പി.എല്ലില്‍ കളിച്ചാല്‍ മാത്രമേ ശ്രദ്ധയില്‍പ്പെടൂ. അതിലൂടെ ഇന്ത്യന്‍ ടീമില്‍ കളിക്കാനുള്ള അവസരം ലഭിക്കൂ. രഞ്ജിയിലൊക്കെ കളിച്ച് ഏറിപ്പോയാല്‍ ഇന്ത്യന്‍ എ ടീം വരെയെത്താം. അതിനപ്പുറത്തേക്ക് നമ്മള് ശ്രദ്ധിക്കപ്പെടില്ല. വസീം ജാഫര്‍ വ്യക്തമാക്കി. ഇന്ത്യക്കായി 31 ടെസ്റ്റുകളും രണ്ട് ഏകദിനങ്ങളും നാല്പതുകാരന് കളിച്ചിട്ടുണ്ട്.
Content Highlights: Ranji Trophy 2018-19 Wasim Jaffer becomes most capped player in Ranji Trophy history
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..