
ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹൈദരാബാദിനെതിരേ കേരളം ഒന്നാമിന്നിങ്‌സില്‍ 164 റണ്‍സിന് പുറത്ത്. ഏഴിന് 126 റണ്‍സെന്ന നിലയില്‍ ഒന്നാം ദിനം കളിയവസാനിപ്പിച്ച കേരളം രണ്ടാം ദിനം 38 റണ്‍സ് കൂടി ചേര്‍ത്തു. 37 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. അക്ഷയ് ചന്ദ്രന്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. സച്ചിന്‍ ബേബിയും (29) വിഷ്ണു വിനോദുമാണ് (19) പിടിച്ചുനിന്ന മറ്റുതാരങ്ങള്‍. ഹൈദരാബാദിനായി മുഹമ്മദ് സിറാജും രവി കിരണും നാലുവീതം വിക്കറ്റെടുത്തു.
Content Highlights: Ranji Kerala all out for just 164