റാഞ്ചി: ഓസ്‌ട്രേലിയക്കെതിരായ ടിട്വന്റി പരമ്പരയിലും ഇന്ത്യക്ക് വിജയത്തുടക്കം. മഴ മൂലം ആറു ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. 

48 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 11 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ പുറത്തായ ശേഷം ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യയെ അനായാസം വിജയതീരത്തെത്തിച്ചു. ധവാന്‍ 15 റണ്‍സെടുത്തും കോലി 22 റണ്‍സെടുത്തും പുറത്താവാതെ നിന്നു. 

നേരത്തെ ഓസ്‌ട്രേലിയ 18.4 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് അടിച്ചത്. കളി 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ മഴ സമ്മതിച്ചില്ല. 

ഓസീസിനായി ആരോണ്‍ ഫിഞ്ച് 42 റണ്‍സെടുത്ത് തിളങ്ങി. 30 പന്തില്‍ നിന്ന് നാലു ഫോറടക്കമായിരുന്നു ഫിഞ്ചിന്റെ ഇന്നിങ്‌സ്. ഓസീസിന്റെ അഞ്ചു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തുപോയി. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

 

Chahal
Photo:AP