Image Courtesy: Twitter
ലാഹോര്‍: അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചതിന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് മൂന്നു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയ ഉമര്‍ അക്മലിനിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ താരം റമീസ് രാജ.
അക്മല്‍ വിഡ്ഢികളുടെ പട്ടികയില്‍ സ്വന്തം പേര് കൂടി ചേര്‍ത്തിരിക്കുന്നുവെന്ന് പറഞ്ഞ രാജ, പാഴായിപ്പോയ പ്രതിഭയാണ് അക്മലെന്നും കൂട്ടിച്ചേര്‍ത്തു.
ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'അങ്ങനെ ഔദ്യോഗികമായി വിഡ്ഢികളുടെ പട്ടികയില്‍ സ്വന്തം പേര് കൂടി ചേര്‍ത്തിരിക്കുന്ന ഉമര്‍ അക്മലിന് മൂന്ന് വര്‍ഷത്തെ വിലക്ക്. പാഴായിപ്പോയ പ്രതിഭ. ഒത്തുകളിക്കെതിരേ പാകിസ്താന്‍ നിയമനിര്‍മാണം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അഴിക്കുള്ളിലാണ് ഇത്തരക്കാരുടെ സ്ഥാനം', രാജ കുറിച്ചു.

ഒത്തുകളിക്കാനുള്ള വാഗ്ദാനം ലഭിച്ച വിവരം അധികാരികളെ അറിയിക്കാതിരുന്നതിനെ തുടര്‍ന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അഴിമതി വിരുദ്ധ ഏജന്‍സിയാണ് ഉമറിന് വിലക്കേര്‍പ്പെടുത്തിയത്. അഴിമതി വിരുദ്ധ കോഡിലെ 4.7.1 നിയമം ലംഘിച്ചതാണ് താരത്തിനെതിരായ നടപടിക്ക് കാരണം.
ടീം മാനേജരെ ഒത്തുകളി ഓഫര്‍ വന്നാല്‍ അറിയിച്ചിരിക്കണമെന്ന ചട്ടമുണ്ട്. പാകിസ്താന്‍ സൂപ്പര്‍ ലീഗിനിടെ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച വിവരം അക്മല്‍ മറച്ചുവെച്ചിരുന്നു.
Content Highlights: Ramiz Raja lashed out at Umar Akmal After Pakistan Batsman Is Banned For 3 Years
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..