അഹമ്മദാബാദ്: സംവരണ പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച രാജ്‌ക്കോട്ടില്‍ നടക്കുന്ന ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിനം തടയുമെന്ന് പത്തീധര്‍ അര്‍ക്ഷന്‍ ആന്ദോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍. 

രണ്ട് ടീമുകളേയും സ്‌റ്റേഡിയത്തിലേക്കുള്ള എല്ലാ വഴികളും തടയുമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെ ഭീഷണി. സമരം പൊളിക്കുന്നതിനായി പട്ടേല്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് അധികൃതര്‍ കളിയുടെ ടിക്കറ്റുകള്‍ നല്‍കുന്നില്ലെന്നും എല്ലാ ടിക്കറ്റുകളും ബി.ജെ.പി അനുഭാവികള്‍ക്കാണ് നല്‍കിയതെന്നും ഹാര്‍ദിക് ആരോപിച്ചു. ഭീഷണിയെത്തുടര്‍ന്ന് പോലീസ് സ്റ്റേഡിയത്തിന്റെ സുരക്ഷ ശക്തമാക്കി.

ഗാന്ധി-മണ്ഡേല പരമ്പരയിലെ മൂന്നാമത്തെ ഏകദിനമാണ് ശനിയാഴ്ച രാജ്‌ക്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുക.