ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരത്തിന് വെല്ലുവിളിയായി ശക്തമായ മഴയും ഇടിമിന്നലും


Photo: AP

ഗുവാഹാട്ടി: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ശക്തമായ ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്. അസ്സമിലെ ഗുവാഹാട്ടിയിലുള്ള ബര്‍സപര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

അക്യൂവെതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സ്റ്റേഡിയത്തില്‍ ശക്തമായ ഇടിമിന്നലിനും മൂന്ന് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഴയ്ക്കും സാധ്യതയുണ്ട്. മത്സരത്തിന് മുന്നോടിയായി സ്‌റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റുകളും നേരത്തേ തന്നെ വിറ്റുപോയിരുന്നു.



മഴ പെയ്താലും ഓവര്‍ ചുരുക്കി മത്സരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ബി.സി.സി.ഐ. ഇതിനുമുന്‍പ് ബര്‍സപര സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യയുടെ അവസാന മത്സരവും മഴ കവര്‍ന്നിരുന്നു. 2020 ജനുവരി അഞ്ചിന് നടക്കാനിരുന്ന ഇന്ത്യ ശ്രീലങ്ക മത്സരമാണ് മഴമൂലം പൂര്‍ണമായും ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന മത്സരം ഏതുവിധേനയും നടത്താനുള്ള ഒരുക്കത്തിലാണ് അസ്സം ക്രിക്കറ്റ് അസോസിയേഷന്‍. അതിനായുള്ള മുന്‍കരുതലുകളും അസോസിയേഷന്‍ എടുത്തിട്ടുണ്ട്.

ഈയിടെ അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയും മഴ പെയ്തിരുന്നു.നാഗ്പൂരിലാണ് മത്സരം നടന്നത്. എന്നാല്‍ മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കി മത്സരം നടത്തി. എട്ടോവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ വിജയം നേടുകയും ചെയ്തു. ഇന്ന് നടക്കുന്ന മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പര വിജയിക്കാം.

Content Highlights: india vs south africa, rain threat in india south africa match, indian cricket, guwahati t20 cricket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented