കൊല്‍ക്കത്ത: ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ആഘോഷിച്ച് ഹരിയാനക്കാരന്‍ രാഹുല്‍ തെവാത്തിയ. 

വിജയ് ഹസാരെ ട്രോഫിയില്‍ ചണ്ഡിഗഡിനെതിരേ കൊല്‍ക്കത്തയിലെ വീഡിയോകോണ്‍ അക്കാദമി മൈതാനത്ത് നടന്ന മത്സരത്തില്‍ 39 പന്തില്‍ നിന്ന് 73 റണ്‍സാണ് തെവാത്തിയ അടിച്ചുകൂട്ടിയത്. നാലു ഫോറും ആറു സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു തെവാത്തിയയുടെ ഇന്നിങ്‌സ്. 

മത്സരത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്ത ഹരിയാന പക്ഷേ ചണ്ഡിഗഡിനോട് മൂന്നു വിക്കറ്റിന് തോറ്റു. 

ക്യാപ്റ്റന്‍ മനന്‍ വോറയുടെ സെഞ്ചുറി (117) മികവില്‍ ഹരിയാന ഉയര്‍ത്തിയ വിജയലക്ഷ്യം മൂന്നു പന്തുകള്‍ ബാക്കിനില്‍ക്കേ ചണ്ഡിഗഡ് മറികടക്കുകയായിരുന്നു.

Content Highlights: Rahul Tewatia blasts against Chandigarh after maiden India call-up