രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, വിരാട് കോലി | Photo: Getty Images
ജൂണ്‍ 20, ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രമെടുക്കുകയാണെങ്കില്‍ ഏറെ പ്രത്യേകതയുള്ള ഒരു തീയതിയാണിത്. ഈ ദിവസം ഇന്ത്യ ഏതെങ്കിലും ഐസിസി കിരീടങ്ങളോ വമ്പന്‍ ജയങ്ങളോ നേടിയിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ താരങ്ങള്‍ ആദ്യമായി ടെസ്റ്റ് ടീം കുപ്പായമണിഞ്ഞത് ഈ ദിവസമായിരുന്നു.
മുന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, മുന്‍ ക്യാപ്റ്റനും നിലവിലെ ഇന്ത്യന്‍ ടീം പരിശീലകനുമായ രാഹുല്‍ ദ്രാവിഡ്, മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ ഇന്ത്യയ്ക്കായി ആദ്യമായി ടെസ്റ്റ് കളിച്ചത് ജൂണ്‍ 20 എന്ന തീയതിയിലാണ്.
1996-ല്‍ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന പ്രസിദ്ധമായ ടെസ്റ്റിലാണ് ഗാംഗുലിയും ദ്രാവിഡും ഇന്ത്യയ്ക്കായി ആദ്യ ടെസ്റ്റ് കളിച്ചത്. മികച്ച അരങ്ങേറ്റമായിരുന്നു ഇരുവരുടേയും. ക്രിക്കറ്റിന്റെ മെക്കയില്‍ സെഞ്ചുറി കുറിച്ചുകൊണ്ടായിരുന്നു ഗാംഗുലിയുടെ (131) അരങ്ങേറ്റം. മത്സരത്തില്‍ രണ്ടു വിക്കറ്റുകളും ദാദ നേടി. ദ്രാവിഡിനും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായി. പക്ഷേ വെറും അഞ്ചു റണ്‍സിനാണ് അന്ന് അദ്ദേഹത്തിന് അര്‍ഹിച്ച സെഞ്ചുറി നഷ്ടമായത്.
2011 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനത്തിനു പിന്നാലെയാണ് ആ വര്‍ഷം തന്നെ വിരാട് കോലിക്ക് ടെസ്റ്റ് ടീമിലേക്ക് വിളിയെത്തുന്നത്. ജൂണ്‍ 20-ന് ജമൈക്കയിലെ സബീന പാര്‍ക്കില്‍ വെസ്റ്റിന്‍ഡീസിനെതിരെയായിരുന്നു കോലിയുടെ ടെസ്റ്റ് അരങ്ങേറ്റം. എന്നാല്‍ 15 പന്തില്‍ നിന്ന് നാലു റണ്‍സ് മാത്രമാണ് താരത്തിന് അന്ന് നേടാനായത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഇന്ത്യയുടെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ് കോലി.
Content Highlights: Rahul Dravid Virat Kohli Sourav Ganguly June 20 is a significant day in history of Indian cricket
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..