Photo By Shailendra Bhojak| PTI
മുംബൈ: ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്താനൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മുന്‍ താരവും നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും.
നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായ രവി ശാസ്ത്രി ആ സമയം ഇന്ത്യന്‍ സീനിയര്‍ ടീമിനൊപ്പം ഇംഗ്ലണ്ട് പരമ്പരയുടെ ചുമതലയിലായിരിക്കും. ഈ സാഹചര്യത്തിലാണ് തീരുമാനം.
ഇക്കാര്യം ബി.സി.സി.ഐ. ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ദ്രാവിഡിനെ പരിശീലകസ്ഥാനം ഏല്‍പ്പിക്കുന്ന കാര്യത്തില്‍ ധാരണയായതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ശ്രീലങ്കക്കെതിരേ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ട്വന്റി 20 പരമ്പരകളാണ് ഇന്ത്യ കളിക്കുന്നത്. ജൂലൈ 13 മുതല്‍ 27 വരെയാണ് പരമ്പര. ജൂലായ് 13, 16, 19 തീയതികളില്‍ ഏകദിന മത്സരങ്ങളും 22, 24, 27 തീയതികളില്‍ ട്വന്റി 20 മത്സരങ്ങളും അരങ്ങേറും.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ട് പരമ്പരകള്‍ക്കായി ഇന്ത്യന്‍ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാല്‍ പ്രത്യേക നിശ്ചിത ഓവര്‍ മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് ഇന്ത്യ, ലങ്കയിലേക്ക് അയക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടാതിരുന്നവരാണ് ലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ ഉണ്ടാകുക. ഇക്കഴിഞ്ഞ ഐ.പി.എല്ലിലെ പ്രകടനവും നിര്‍ണായകമായേക്കും.
നേരത്തെ ഇന്ത്യയുടെ ജൂനിയര്‍ ടീമുകളെ പരിശീലിപ്പിച്ച താരമാണ് ദ്രാവിഡ്. 2018-ലെ അണ്ടര്‍ 19 ലോകകപ്പില്‍ അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ ജേതാക്കളാവുകയും ചെയ്തിരുന്നു. 2014-ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ബാറ്റിങ് കോച്ചായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.
Content Highlights: Rahul Dravid to coach Indian limited-overs teams on Sri Lanka tour
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..