ന്യൂഡല്‍ഹി:അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനെന്ന നിലയില്‍ തനിക്ക് മാത്രം കൂടുതല്‍ സമ്മാനത്തുക വേണ്ടെന്ന രാഹുല്‍ ദ്രാവിഡിന്റെ അഭ്യര്‍ഥന ബി.സി.സി.ഐ. സ്വീകരിച്ചു. ദ്രാവിഡിന് 50 ലക്ഷം രൂപയും പരിശീലക സംഘത്തിലെ മറ്റംഗങ്ങള്‍ക്ക് 20 ലക്ഷവും കളിക്കാര്‍ക്ക് 30 ലക്ഷം വീതവുമാണ് പ്രഖ്യാപിച്ചിരുന്നത്.

പുതിയ അറിയിപ്പ് പ്രകാരം ദ്രാവിഡ് അടക്കം പരിശീലക സംഘത്തിലെ എല്ലാവര്‍ക്കും 25 ലക്ഷം വീതം നല്കും. ലോകകപ്പിന് പോയവര്‍ക്ക് മാത്രമല്ല, ലോകകപ്പിന് മുന്നോടിയായി ടീമിനെ ഒരുക്കാന്‍ സഹായിച്ച പരിശീലകര്‍ക്കും ഇതേ തുക നല്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. 

ലോകകപ്പ് ജയിക്കുമ്പോള്‍ ടീമംഗങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. എന്നാല്‍ ഇക്കുറി ദ്രാവിഡിന് കൂടുതല്‍ തുക നല്കാന്‍ ബി.സി.സി.ഐയുടെ ഭരണച്ചുമതല വഹിക്കുന്ന വിനോദ് റായ് ചെയര്‍മാനായ സമിതി തീരുമാനിക്കുകയായിരുന്നു. 

Content Higlights: Rahul Dravid takes Rs 25 lakh pay cut to ensure equal rewards for U-19 support staff