രാഹുൽ ദ്രാവിഡ് | Photo: AP
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പര വെല്ലുവിളിയും ആവേശവും നിറഞ്ഞതാണെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ഞായറാഴ്ച്ച ആദ്യ ടെസ്റ്റ് തുടങ്ങുന്ന പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ കോച്ച്.
ദക്ഷിണാഫ്രിക്കയിലെ പരമ്പര എളുപ്പമാകില്ല. ഓരോ തവണയും വിദേശത്ത് കളിക്കുമ്പോള്‍ ഏതു ഫോര്‍മാറ്റായാലും പൊരുതാനും വിജയിക്കാനും നമ്മള്‍ പ്രാപ്തരാണ് എന്ന പ്രതീക്ഷയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. കളിക്കാന്‍ ഏറ്റവും പ്രയാസമുള്ള ഇടങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക- ദ്രാവിഡ് വ്യക്തമാക്കുന്നു.
സ്വന്തം മണ്ണില്‍ ദക്ഷിണാഫ്രിക്ക മികച്ച രീതിയില്‍ കളിക്കും. നമുക്ക് നന്നായി ബാറ്റു ചെയ്യാന്‍ കഴിയണം. എല്ലാ താരങ്ങളുടേയും മനസ്സില്‍ അതുണ്ട്. ഇതൊരു അവസരമാണ്. എന്നാല്‍ ഒന്നും എളുപ്പം നടക്കില്ല.
നന്നായി പരിശീലനം നേടി കളിക്കുക എന്നതു മാത്രമാണ് പരിശീലകനെന്ന നിലയില്‍ കളിക്കാരില്‍നിന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. പരമ്പര വിജയത്തിലും തോല്‍വിയിലും ആകുലപ്പെടേണ്ടതില്ല. നല്ല ഒരുക്കവും നിശ്ചയദാര്‍ഢ്യവും പരമ്പരയില്‍ ഉടനീളമുണ്ടാകണം. അതില്‍ കൂടുതലൊന്നും എനിക്ക് ആവശ്യപ്പെടാനില്ല- ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Rahul Dravid Reveals His Expectations From Indian Team on South Africa Tour
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..