Photo By RAJESH NIRGUDE| AP, PTI
സിഡ്‌നി: ഇന്ത്യയില്‍ യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ മുന്‍ താരവും നിലവിലെ എന്‍.സി.എ തലവനുമായ രാഹുല്‍ ദ്രാവിഡ് പകര്‍ത്തിയത് ഓസ്‌ട്രേലിയന്‍ രീതിയാണെന്ന് മുന്‍ ഓസീസ് താരം ഗ്രെഗ് ചാപ്പല്‍. 2005 മുതല്‍ 2007 വരെ ഇന്ത്യന്‍ പരിശീലകനായിരുന്നു ചാപ്പല്‍.
മികച്ച യുവ പ്രതിഭകളെ കണ്ടെത്തുന്നതില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയേക്കാള്‍ മുന്നില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണെന്നും ചാപ്പല്‍ അഭിപ്രായപ്പെട്ടു.
യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനമുണ്ട്. രാഹുല്‍ ദ്രാവിഡ് ഞങ്ങളുടെ (ഓസീസിന്റെ) ബുദ്ധി കടമെടുത്ത് ഇവിടെ പകര്‍ത്തിയതിന്റെ ഫലമാണിത്. വലിയ ജനസംഖ്യയുള്ളതും ഇന്ത്യയ്ക്ക് സഹായകരമായി.'' - ക്രിക്കറ്റ് ഡോട്ട്‌കോം ഓസ്‌ട്രേലിയക്ക് അനുവദിച്ച അഭിമുഖത്തില്‍ ചാപ്പല്‍ പറഞ്ഞു.
''പരമ്പരാഗതമായി യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതിലും അവരെ ഈ സിസ്റ്റത്തിന്റെ ഭാഗമാക്കുന്നതിലും ഞങ്ങളായിരുന്നു മുന്നില്‍. പക്ഷേ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിന് മാറ്റം വന്നിരിക്കുന്നു.'' - ചാപ്പല്‍ ചൂണ്ടിക്കാട്ടി.
കഴിവുള്ള യുവതാരങ്ങള്‍ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത് താന്‍ കാണുന്നുണ്ടെന്ന് പറഞ്ഞ ചാപ്പല്‍ അത് ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പര വിജയവും ഗാബയില്‍ മൂന്നു പതിറ്റാണ്ടിനിടെ ഓസ്‌ട്രേലിയ തോറ്റ സംഭവവും ചാപ്പല്‍ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.
പരമ്പരയ്ക്കിടെ വിവിധ സമയങ്ങളില്‍ ക്യാപ്റ്റന്‍ വിരാട് കോലി, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ഹനുമ വിഹാരി, ജസ്പ്രീത് ബുംറ എന്നിവരില്ലാതെ കളിച്ച ഇന്ത്യ യുവതാരങ്ങളെ വെച്ച് ഓസ്‌ട്രേലിയയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചിരുന്നു.
Content Highlights: Rahul Dravid picked up Australian brains replicated their style in India to groom young talents
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..