Image Courtesy: Getty Images
ഇസ്ലാമാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്. ദ്രാവിനെ പോലെ പന്തുകളെ ഇത്തരത്തില്‍ പ്രതിരോധിച്ച് കളിക്കുന്ന മറ്റൊരു താരമുണ്ടാകുമോ എന്ന കാര്യവും സംശയമാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ പലപ്പോഴും ഇന്ത്യയ്ക്ക് തുണയാകാറുള്ളതും ദ്രാവിഡ് തന്നെ.
സാങ്കേതിക മികവിന്റെ കാര്യത്തില്‍ മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരേക്കാള്‍ ഒരുപടി മുന്നിലായിരുന്നു ദ്രാവിഡെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ റഷീദ് ലത്തീഫ്.
ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടുള്ള താരങ്ങളില്‍വച്ച് സാങ്കേതിക മികവിലും സമ്മര്‍ദ്ദ ഘട്ടങ്ങളിലെ ബാറ്റിങ്ങിലും ഒരുപടി മുന്നില്‍നിന്ന താരമെന്നാണ് ദ്രാവിഡിനെ റഷീദ് വിശേഷിപ്പിച്ചത്. മികവുണ്ടായിട്ടും വീരേന്ദര്‍ സെവാഗിനെ പോലെ സച്ചിന്‍ തെണ്ടുല്‍ക്കറുടെ നിഴലിലായിപ്പോയ താരമാണ് ദ്രാവിഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദ്രാവിഡിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അടുത്തു നിന്നു കണ്ട താരമാണ് റഷീദ് ലത്തീഫ്.
''നല്ല ആത്മവിശ്വാസത്തോടെ ഇന്നിങ്‌സിന്റെ തുടക്കംമുതല്‍ ആക്രമിച്ചുകളിക്കുന്ന താരമായിരുന്നു സച്ചിന്‍ തെണ്ടുല്‍ക്കര്‍. അതിനര്‍ഥം ദ്രാവിഡിന് ആ ഗുണമില്ലായിരുന്നു എന്നല്ല, അദ്ദേഹത്തിന്റെ റോള്‍ വേറെയായിരുന്നു. ഇന്ത്യയ്ക്ക് പെട്ടെന്ന് ഒന്നോ രണ്ടോ വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ അദ്ദേഹമായിരുന്നു പിന്നീടുള്ള പ്രധാനി. അതുകൊണ്ടാണ് അദ്ദേഹത്തെ വന്‍മതിലെന്ന് വിളിക്കുന്നത്. ഇന്ത്യയുടെ കൂട്ടുകെട്ടുകള്‍ എടുത്ത് നോക്കൂ. അതില്‍ സച്ചിനൊപ്പവും സെവാഗിനൊപ്പവും ഗാംഗുലിക്കൊപ്പവും നിരവധി തവണ നിങ്ങള്‍ക്ക് ദ്രാവിഡിന്റെ പേരു കാണാം'', റഷീദ് പറഞ്ഞു.
ലോകത്തിന്റെ ഏതു കോണിലും ഏത് എതിരാളികള്‍ക്കുമെതിരേ റണ്‍സ് നേടാന്‍ സാധിക്കുന്ന താരമായിരുന്നു ദ്രാവിഡെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, പാകിസ്താന്‍ തുടങ്ങി എതെങ്കിലും രാജ്യത്ത് ദ്രാവിഡ് റണ്‍സ് നേടാന്‍ ബുദ്ധിമുട്ടിയിരുന്നോ എന്നും റഷീദ് ചോദിച്ചു.
Content Highlights: Rahul Dravid one step ahead of all Indian batsmen says Former Pakistan captain Rashid Latif
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..