ലോകകപ്പ് ടീമില്‍ നിന്ന് ബുംറ ഇതുവരെ പുറത്തായിട്ടില്ല: ദ്രാവിഡ്


Photo: PTI

ഗുവാഹട്ടി: 2022 ട്വന്റി 20 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ലഭിച്ച വലിയ തിരിച്ചടിയാണ് സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ പരിക്ക്. പുറംവേദനയെത്തുടര്‍ന്ന് മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ബുംറ നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലാണ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് മൂലം ബുംറ ട്വന്റി 20 ലോകകപ്പിനുണ്ടാവില്ല എന്ന വാര്‍ത്ത ബി.സി.സി.ഐയിലെ ചില അംഗങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.



ബുംറയുടെ പരിക്കുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഈയിടെ സംസാരിക്കുകയുണ്ടായി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ദ്രാവിഡ് ബുംറയെക്കുറിച്ച് സംസാരിച്ചത്.

' പരിക്കേറ്റ ബുംറ ഇപ്പോള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ്. ബുംറയുടെ പരിക്കുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിക്കും. അതിനുശേഷം മാത്രമേ അദ്ദേഹം ലോകകപ്പില്‍ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തത വരൂ'- ദ്രാവിഡ് പറഞ്ഞു.

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബുംറ ഇതുവരെ പുറത്തായിട്ടില്ലെന്ന് ദ്രാവിഡ് വ്യക്തമാക്കി. ' ഞാന്‍ ബുംറയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇതുവരെ പരിശോധിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ പറഞ്ഞ അറിവ് മാത്രമേയുള്ളൂ. അവര്‍ പറഞ്ഞതനുസരിച്ചാണ് ബുംറയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്നൊഴിവാക്കിയത്. അദ്ദേഹം പെട്ടെന്ന് പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം' - ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ നിന്ന് പുറത്തായ ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജ് ടീമിലുള്‍പ്പെട്ടിട്ടുണ്ട്.

Content Highlights: jasprit bumrah, bumrah injury, dravid, indian cricket team, t20 world cup, sports news, sports


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented