തിരുവനന്തപുരം: മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന് ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം അംഗീകാരം. വ്യാഴാഴ്ച കാര്യവട്ടത്തു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിന് മുന്‍പാണ് ദ്രാവിഡിന് ഐ.സി.സി.യുടെ ബഹുമതി സമര്‍പ്പിച്ചത്. 

മുന്‍ നായകന്‍ സുനില്‍ ഗാവസ്‌ക്കര്‍ ഹാള്‍ ഓഫ് ഫെയിം ക്യാപ് ദ്രാവിഡിന് കൈമാറി. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ പ്രമുഖസ്ഥാനം വഹിച്ചിട്ടുള്ള പ്രതിഭകളെ ആദരിക്കുന്നതിനാണ് ഐ.സി.സി. ഹാള്‍ ഓഫ് ഫെയിം ബഹുമതി നല്‍കുന്നത്. ഐ.സി.സി.യുടെ ഈ അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ദ്രാവിഡ്. ബിഷന്‍ സിങ് ബേദി, കപില്‍ദേവ്, സുനില്‍ ഗാവസ്‌കര്‍, അനില്‍ കുംബ്ലെ എന്നിവരാണ് മുന്പ് ഈ പട്ടികയില്‍ ഇടംപിടിച്ചവര്‍.

ജൂലായില്‍ ഡബ്ലിനില്‍ നടന്ന ചടങ്ങിലാണ് ദ്രാവിഡിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ഐ.സി.സി തീരുമാനിച്ചത്. ടെസ്റ്റില്‍ 13,288 റണ്‍സും ഏകദിനത്തില്‍ 10,889 റണ്‍സും നേടിട്ടുള്ള ദ്രാവിഡ് ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുന്ന എണ്‍പത്തിയേഴാമത്തെ താരമാണ് ദ്രാവിഡ്.

Content Highlights: rahul dravid officially inducted into icc hall of fame