ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരം ആരെന്നറിയാമോ? ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡ്. പതിനാറു വർഷം നീണ്ട കരിയറിൽ 31,258 പന്തുകളാണ് ദ്രാവിഡ് നേരിട്ടത്.
ഇക്കാര്യത്തില്‍ 200 ടെസ്റ്റ് കളിച്ച സച്ചിന് പോലും ദ്രാവിഡിന് പിന്നിലാണ്. ലോക ക്രിക്കറ്റില്‍ മുപ്പതിനായിരത്തിന് മുകളില്‍ പന്ത് നേരിട്ട ഏക താരവും ദ്രാവിഡാണ്. 164 ടെസ്റ്റിൽ നിന്നാണ് ദ്രാവിഡ് ഈ നേട്ടം കൈവരിച്ചത്.
ദ്രാവിഡിന്റെ ഈ അപൂര്‍വ നേട്ടം ബി.സി.സി.ഐയാണ് ഓര്‍മപ്പെടുത്തിയത്. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഈ റെക്കോഡ് ബി.സി.സി.ഐ ആരാധകരുമായി പങ്കുവയ്ക്കുകയായിരുന്നു.
ഏറ്റവും കൂടുതൽ പന്ത് നേരിട്ട താരങ്ങളിൽ രണ്ടാം സ്ഥാനത്ത് സച്ചിനാണ്. 200 ടെസ്റ്റിൽ 29,437 പന്തുകളാണ് സച്ചിൻ നേരിട്ടത്. 166 ടെസ്റ്റിൽ നിന്ന് 28,903 പന്തുകൾ നേരിട്ട ദക്ഷിണാഫ്രിക്കയുടെ ജാക് കാലിസാണ് മൂന്നാമൻ.
36 സെഞ്ചുറിയും 63 അര്‍ധ സെഞ്ചുറിയുമടക്കം 52.31 ആണ് ദ്രാവിഡിന്റെ ബാറ്റിങ് ശരാശരി. 1996ല്‍ ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിനെതിരേ അരങ്ങേറിയ ദ്രാവിഡിന്റെ അവസാന ടെസ്റ്റ് 2012-ല്‍ അഡ്ലെയ്ഡിൽ ഓസ്ട്രേലിയക്കെതിരേയായിരുന്നു.
Content Highlights: Rahul Dravid is the only cricketer till date to have faced more than 30,000 balls in test cricket
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..