ക്യാപ്റ്റന്‍ എന്ന നിലയില്‍ ദ്രാവിഡിനെ പലരും വില കുറച്ചു കാണുന്നു-ഗംഭീര്‍


1 min read
Read later
Print
Share

'അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിക്ക് ക്രെഡിറ്റ് നല്‍കാത്തത് നിര്‍ഭാഗ്യകരമാണ്'

-

ന്യൂഡൽഹി: ഇന്ത്യയുടെ ക്യാപ്റ്റൻമാരെ താരതമ്യം ചെയ്യുമ്പോൾ സൗരവ് ഗാംഗുലി, എം.എസ് ധോനി, വിരാട് കോലി എന്നിവരുടെ പേരുകളാണ് ഉയർന്നു കേൾക്കാറുള്ളതെന്നും രാഹുൽ ദ്രാവിഡിനെ പലരും മറന്നുപോകുകയാണ് ചെയ്യാറുള്ളതെന്നും ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീർ. ക്യാപ്റ്റനെന്ന നിലയിൽ ദ്രാവിഡിനെ പലപ്പോഴും വിലകുറച്ചാണ് കാണുന്നതെന്നും ഗംഭീർ വ്യക്തമാക്കുന്നു.

104 മത്സരങ്ങളിൽ ദ്രാവിഡിന് കീഴിൽ കളിക്കാനിറങ്ങിയ ഇന്ത്യ 50 മത്സരങ്ങളിൽ വിജയിച്ചു. ഇന്ത്യയുടെ ക്യാപ്റ്റൻമാരിൽ മികച്ച അഞ്ചാമത്തെ വിജയശതമാനമാണ് ദ്രാവിഡിന്റെ പേരിലുള്ളത്. 2007 ഏകദിന ലോകകപ്പിൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായി.

'സൗരവ് ഗാംഗുലിക്ക് കീഴിലാണ് ഞാൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ടെസ്റ്റ് അരങ്ങേറ്റം രാഹുൽ ദ്രാവിഡിന് കീഴിലായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് ക്രെഡിറ്റ് നൽകാത്തത് നിർഭാഗ്യകരമാണ്. നമ്മൾ സംസാരിക്കുന്നത് കോലി, ധോനി, ഗാംഗുലി എന്നിവരെ കുറിച്ചാണ്. ദ്രാവിഡിനെ കുറിച്ച് ഒന്നും പറയാറില്ല.' ഗംഭീർ വ്യക്തമാക്കുന്നു.

ദ്രാവിഡിന്റെ ക്യാപ്റ്റൻസിയിൽ ഇന്ത്യ നേടിയ നേട്ടങ്ങളെ കുറിച്ചും ഗംഭീർ സംസാരിച്ചു. 2006-ൽ വെസ്റ്റിൻഡീസിനെതിരേയും 2007-ൽ ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത് ദ്രാവിഡിന് കീഴിലായിരുന്നു.

content highlights: Rahul Dravid is probably the most underrated cricketer and leader says Gautam Gambhir

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo:AFP

2 min

മാക്‌സ്‌വെല്‍ തിളങ്ങി; മൂന്നാം ഏകദിനത്തില്‍ ഓസീസിന് ജയം

Sep 27, 2023


asia cup 2023 india against nepal

1 min

ഏഷ്യാ കപ്പില്‍ ഇന്ത്യ, നേപ്പാളിനെതിരേ; ബുംറ കളിക്കില്ല

Sep 4, 2023


srilanka cricket ground

1 min

കനത്ത മഴ; ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടങ്ങള്‍ കൊളംബോയില്‍ നിന്ന് മാറ്റിയേക്കും

Sep 3, 2023

Most Commented