രാഹുൽ ദ്രാവിഡ് | Photo: Getty Images
മസ്‌കറ്റ്: വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിന് പിന്നാലെ ടീം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ വിശദീകരിച്ച് പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍ രംഗത്ത്. മികട്ട പരിശീലകനാണെന്ന് തെളിയിക്കേണ്ടത് രാഹുല്‍ ദ്രാവിഡിന് അനിവാര്യമായിരിക്കുകയാണെന്ന് അക്തര്‍ വ്യക്തമാക്കുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് അക്തറിന്റെ പ്രതികരണം.
'ബിസിസിഐ പ്രസിഡന്റെ സൗരവ് ഗാംഗുലിയുടെ മനസ്സില്‍ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയൊരു വെല്ലുവിളിയാണ് അഭിമുഖീകരിക്കുന്നത്. ഇപ്പോഴത്തെ ടീമിന്റെ അവസ്ഥ നിയന്ത്രണവിധേയമാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ദ്രാവിഡിന് മുന്നിലുള്ളത് കഠിനമായ ജോലികളാണ്.
ഊതിപ്പെരുപ്പിച്ച പരിശീലകനാണ് ദ്രാവിഡ് എന്ന് ആരാധകര്‍ കുറ്റപ്പെടുത്തില്ലെന്നാണ് എന്റെ വിശ്വാസം. അത് ആരാധകര്‍ക്കു മുന്നില്‍ തെളിയിക്കേണ്ടത് ദ്രാവിഡ് തന്നെയാണ്. രവി ശാസ്ത്രിയുടെ പിന്‍ഗാമി എന്ന നിലയില്‍ ദ്രാവിഡിന് മുന്നിലുള്ള കടുത്ത വെല്ലുവിളികളാണ്. ദ്രാവിഡ് എത് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.'-ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റുമായി ബന്ധപ്പെട്ട് ഒമാനിലെത്തിയ അക്തര്‍ വ്യക്തമാക്കുന്നു.
Content Highlights: Rahul Dravid has to prove he is not an overrated coach, says Shoaib Akhtar
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..