ഇന്ത്യന്‍ ടീം പരിശീലകനാകാന്‍ അപേക്ഷ സമര്‍പ്പിച്ച് ദ്രാവിഡ്; ലക്ഷ്മണ്‍ എന്‍.സി.എ തലപ്പത്തേക്ക്


1 min read
Read later
Print
Share

ട്വന്റി-20 ലോകകപ്പോടെ കാലാവധി കഴിയുന്ന രവിശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് എത്തുമെന്ന് ഇതോടെ ഉറപ്പായി

Photo: PTI

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ടീം നായകനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ചു. ചൊവ്വാഴ്ചയാണ് അദ്ദേഹം അപേക്ഷ സമര്‍പ്പിച്ചത്.

ദേശീയ അക്കാദമിയില്‍ രാഹുലിനൊപ്പമുള്ള പരസ് മാംബ്രെ (ബൗളിങ്), അഭയ് ശര്‍മ (ഫീല്‍ഡിങ്) എന്നിവരും പരിശീലകസംഘത്തിലേക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

ട്വന്റി-20 ലോകകപ്പോടെ കാലാവധി കഴിയുന്ന രവിശാസ്ത്രിയുടെ പിന്‍ഗാമിയായി ദ്രാവിഡ് എത്തുമെന്ന് ഇതോടെ ഉറപ്പായി.

ഐ.പി.എല്‍. ക്രിക്കറ്റിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജെയ് ഷായും ദ്രവിഡുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് സമ്മതം മൂളിയത്. ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതലയിലേക്ക് മുന്‍ ഇന്ത്യന്‍ താരം വി.വി.എസ്. ലക്ഷ്മണ്‍ എത്തുമെന്നാണ് സൂചന.

ദ്രാവിഡ് പരിശീലക സ്ഥാനത്തേക്ക് ഔദ്യോഗികമായി അപേക്ഷിച്ച കാര്യം ബി.സി.സി.ഐ ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.

രണ്ടു വര്‍ഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാനുള്ള ബിസിസിഐയുടെ ഓഫര്‍ ദ്രാവിഡ് നിരസിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. 48-കാരനായ ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്. ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

നേരത്തെ 2016, 2017 വര്‍ഷങ്ങളിലും ബിസിസിഐ സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ദ്രാവിഡിനെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് ആ ഓഫര്‍ നിരസിച്ച ദ്രാവിഡ് ജൂനിയര്‍ ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ 2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ജൂലായില്‍ ശ്രീലങ്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായും അദ്ദേഹമുണ്ടായിരുന്നു.

Content Highlights: rahul dravid formally applies for indian team head coach post

കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pakistan

1 min

പാകിസ്താന്റെ ആവശ്യം ഐ.സി.സി തള്ളി, സര്‍ക്കാര്‍ അനുമതിയില്ലെങ്കില്‍ ബഹിഷ്‌കരിക്കും

Jun 28, 2023


Chris Gayle to play for Gujarat Giants in Legends League Cricket

1 min

ലെജന്‍ഡ്‌സ് ലീഗില്‍ ഗുജറാത്ത് ജയന്റ്‌സിനായി പാഡണിയാന്‍ ക്രിസ് ഗെയ്ല്‍

Sep 4, 2022


Sanju Samson should have been considered for India t20 World Cup squad

1 min

'ഞാന്‍ മുന്നോട്ടു പോകുന്നത് തുടരാനാണ് തീരുമാനിച്ചത്'; പ്രതികരണവുമായി സഞ്ജു സാംസണ്‍

Sep 19, 2023

Most Commented