കേപ്ടൗണ്‍: ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയുമായ ഏകദിന പരമ്പരകളില്‍ നിന്ന് ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡ പുറത്ത്. അടിവയറിനേറ്റ പരിക്ക് കാരണമാണ് 24-കാരന്‍ പരമ്പരകളില്‍ നിന്ന് പിന്‍മാറിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കിടയിലാണ് റബാഡയ്ക്ക് പരിക്കേറ്റത്. മാര്‍ച്ച് 12 മുതലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര തുടങ്ങുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് മുമ്പ് തന്നെ താരം തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ് റബാഡ.

Content Highlights: Rabada ruled out of Australia, India ODIs