Photo: Reuters
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ആര്‍ അശ്വിനും വിരാട് കോലിയും. ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒന്നാമതെത്തി.
ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണെ മറികടന്നാണ് അശ്വിന്‍ ഒന്നാമതെത്തിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് അശ്വിന് തുണയായത്. ടൂര്‍ണമെന്റില്‍ ആകെ 25 വിക്കറ്റാണ് താരം വീഴ്ത്തിയത്. പരമ്പരയുടെ താരത്തിനുള്ള പുരസ്‌കാരവും അശ്വിന് ലഭിച്ചിരുന്നു.
ആന്‍ഡേഴ്‌സണെക്കാള്‍ 10 റേറ്റിങ് മുകളിലാണ് അശ്വിന്‍. അശ്വിന് 869 റേറ്റിങ്ങും ആന്‍ഡേഴ്‌സണ് 859 റേറ്റിങ്ങുമാണുള്ളത്. ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടിയുണ്ട്. പരിക്കിന്റെ പിടിയിലായ ജസ്പ്രീത് ബുംറയ്ക്ക് ഒരു സ്ഥാനം നഷ്ടപ്പെട്ട് ഏഴാം റാങ്കിലായി. രവീന്ദ്ര ജഡേജയ്ക്കും ഒരു സ്ഥാനം നഷ്ടപ്പെട്ടു. താരം ഇപ്പോള്‍ ഒന്‍പതാം സ്ഥാനത്താണ്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓസ്‌ട്രേലിയയുടെ നഥാന്‍ ലിയോണ്‍ എട്ടാം റാങ്കിലെത്തി.
ബാറ്റര്‍മാരുടെ പട്ടികയില്‍ വിരാട് കോലി വലിയ കുതിപ്പ് നടത്തി. എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോലി 13-ാം സ്ഥാനത്തെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിലെ സെഞ്ചുറിയാണ് താരത്തിന് തുണയായത്. ഓസ്‌ട്രേലിയയ്‌ക്കെതിരേ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത രോഹിത് ശര്‍മ ഒരു സ്ഥാനം മെച്ചപ്പെടുത്തി 10-ാം റാങ്കിലെത്തി. ഒന്‍പതാം സ്ഥാനത്തുള്ള ഋഷഭ് പന്താണ് റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബൂഷെയ്‌നാണ് പട്ടികയില്‍ ഒന്നാമത്.
ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അശ്വിനാണ് രണ്ടാമത്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അക്ഷര്‍ പട്ടേല്‍ നാലാമതെത്തി.
Content Highlights: R Ashwin Takes No. 1 Spot In ICC Test Rankings For Bowlers, Virat Kohli Makes Big Gains
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..