കുംബ്ലെയെ മറികടന്ന് അശ്വിന്‍; ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നില്‍


Photo: ANI

അഹമ്മദാബാദ്: ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ വിക്കറ്റ് വേട്ട തുടര്‍ന്ന് ആര്‍. അശ്വിന്‍. ഒന്നാം ഇന്നിങ്‌സില്‍ ഓസീസിന്റെ ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍, ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടവും സ്വന്തമാക്കി. മുന്‍ ക്യാപ്റ്റന്‍ കൂടിയായ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് അശ്വിന്‍ മറികടന്നത്.

ഓസ്‌ട്രേലിയക്കെതിരേ 22 ടെസ്റ്റില്‍ നിന്ന് 111 വിക്കറ്റുകളാണ് കുംബ്ലെയുടെ നേട്ടം. ഒന്നാം ഇന്നിങ്‌സിലെ ആറ് വിക്കറ്റ് നേട്ടത്തോടെ ഓസ്‌ട്രേലിയക്കെതിരേ കളിച്ച 20 ടെസ്റ്റില്‍ നിന്ന് അശ്വിന്റെ വിക്കറ്റ് നേട്ടം 112 ആയി. ഒന്നാം ഇന്നിങ്സില്‍ 47.2 ഓവറുകള്‍ ബൗള്‍ ചെയ്ത അശ്വിന്‍ 91 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് വീഴ്ത്തിയത്. ഇതോടെ പരമ്പരയിലാകെ 24 വിക്കറ്റുകള്‍ അശ്വിന്റെ അക്കൗണ്ടിലെത്തി.

പക്ഷേ, ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ വിക്കറ്റ് വേട്ടയില്‍ മുന്നില്‍ ഓസ്‌ട്രേലിയയുടെ നേഥന്‍ ലയണാണ്. 25 ടെസ്റ്റില്‍ നിന്ന് 113 വിക്കറ്റുകളാണ് ലയണിന്റെ അക്കൗണ്ടിലുള്ളത്.

ഇതോടൊപ്പം നാട്ടില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ താരമെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കരിയറില്‍ താരത്തിന്റെ 32-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് വെള്ളിയാഴ്ച അഹമ്മദാബാദില്‍ പിറന്നത്. ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളില്‍ 26-മത്തേതും. 25 തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അനില്‍ കുംബ്ലെയുടെ റെക്കോഡാണ് ഇതിലും അശ്വിന്‍ മറികടന്നത്.

Content Highlights: R Ashwin overtakes Anil Kumble become India s leading wicket-taker in Border-Gavaskar Trophy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented