വെയ്ല്‍സ്‌: കൗണ്ടി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ വിക്കറ്റുമായി ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. വോസ്റ്റഷെയറിന് വേണ്ടി അരങ്ങേറ്റം കുറിച്ച അശ്വിന്‍ ആറാം നമ്പറില്‍ ബാറ്റിങ്ങിനിറങ്ങി 36 റണ്‍സും നേടി.

ഗ്ലോസ്‌റ്റെഷെയറിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗരെത് റോഡെറിക്കിനെ അശ്വിന്‍ തന്നെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. മുപ്പതുകാരനായ ഇന്ത്യന്‍ സ്പിന്നറുടെ അക്കൗണ്ടില്‍ 494 അന്തരാഷ്ട്ര വിക്കറ്റുകളാണുള്ളത്.  

നിലവില്‍ ചേതേശ്വര്‍ പൂജാരയെക്കൂടാതെ കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരമാണ് അശ്വിന്‍. മത്സരത്തില്‍ അശ്വിന്‍ ആകെ മൂന്ന് വിക്കറ്റ് നേടി. 

കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുകയെന്നത് സ്വപ്‌നമായിരുന്നുവെന്നും അത് യാഥാര്‍ത്ഥ്യമായതില്‍ സന്തോഷമുണ്ടെന്നും അശ്വിന്‍ പ്രതികരിച്ചു. ശ്രീലങ്കക്കെതിരായ ഏകദിന, ടിട്വന്റിയില്‍ വിശ്രമം അനുവദിച്ചതോടെയാണ്കൗണ്ടിചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും അശ്വിന്‍ വ്യക്തമാക്കി.