Photo: AFP
കേപ്ടൗണ്‍: ഇന്ത്യയ്ക്കെതിരേ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരമെന്ന എ ബി ഡിവില്ലിയേഴ്സിന്റെ റെക്കോഡിനൊപ്പമെത്തി ക്വിന്റണ്‍ ഡിക്കോക്ക്.
ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിലെ സെഞ്ചുറി നേട്ടത്തോടെയാണ് ഡിക്കോക്ക് ഈ റെക്കോഡിനൊപ്പമെത്തിയത്. ആറു സെഞ്ചുറികളാണ് ഇരുവരും ഇന്ത്യയ്ക്കെതിരേ നേടിയത്. 17 മത്സരങ്ങളില്‍ നിന്നാണ് ഡിക്കോക്ക് ഇന്ത്യയ്ക്കെതിരേ ആറ് ഏകദിന സെഞ്ചുറികള്‍ നേടിയത്. ഡിവില്ലിയേഴ്സിന്റെ ആറു സെഞ്ചുറികള്‍ക്ക് 32 മത്സരങ്ങള്‍ വേണ്ടിവന്നു.
ഇതോടൊപ്പം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ നാലാം സ്ഥാനത്തെത്താനും ഡിക്കോക്കിനായി. താരത്തിന്റെ 17-ാം ഏകദിന സെഞ്ചുറിയാണ് ഞായറാഴ്ച പിറന്നത്.
ഹാഷിം അംല (27), ഡിവില്ലിയേഴ്സ് (25), ഹെര്‍ഷല്‍ ഗിബ്സ് (21), ജാക്ക് കാലിസ് (17) എന്നിവരാണ് ഈ പട്ടികയില്‍ ഡിക്കോക്കിന് മുന്നിലുള്ളത്. 17-ാം സെഞ്ചുറിയോടെ കാലിസിനൊപ്പം നാലാം സ്ഥാനത്ത് ഡിക്കോക്കും ഇടംനേടി.
Content Highlights: quinton de kock equals ab de villiers record with odi hundred
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..