Photo By Kamal Kishore| PTI
മുംബൈ: കോവിഡ് മഹാമാരിക്കിടയിലെ ബയോ ബബിളും ആഴ്ചകളോളമുള്ള ക്വാറന്റീന്‍ കാലവുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് ദുഷ്‌ക്കരം തന്നെയായിരുന്നു. എന്നാല്‍ ഇക്കാരണത്താല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഒരു നല്ലകാര്യം സംഭവിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ ദീര്‍ഘനാളായി തുടര്‍ന്നുപോന്നിരുന്ന പ്രശ്‌നങ്ങളെല്ലാം അവസാനിച്ചു.
2019 ലോകകപ്പിന് ശേഷമാണ് കോലിയും രോഹിത്തും തമ്മില്‍ അത്ര നല്ല അടുപ്പത്തിലല്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ആധുനിക ക്രിക്കറ്റിലെ രണ്ട് മികച്ച താരങ്ങള്‍ക്കിടയിലെ സൗഹൃദമില്ലായ്മയ്ക്ക് പലപ്പോഴും ക്രിക്കറ്റ് മൈതാനങ്ങള്‍ സാക്ഷിയായിട്ടുമുണ്ട്. കഴിഞ്ഞ ഐ.പി.എല്ലിലടക്കം ഇരുവരുടെയും ടീമുകള്‍ തമ്മിലുള്ള മത്സരങ്ങളുടെ ടോസിനായി എത്തുമ്പോള്‍ പോലും സൗഹാര്‍ദപരമായ ഒരു ഇടപെടല്‍ ഇരുവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകാറില്ലായിരുന്നു.
ഇപ്പോഴിതാ ക്വാറന്റീനും കോച്ച് രവിശാസ്ത്രിയുടെ ഇടപെടലും ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇരുവരും മൈതാനത്ത് പരസ്പരം സൗഹൃദത്തോടെ അടുത്ത് പെരുമാറുന്നതിന് നമ്മളെല്ലാം സാക്ഷിയായിട്ടുണ്ട്. നിര്‍ണായക ഘട്ടങ്ങളിലെ ബൗളിങ് മാറ്റത്തെ കുറിച്ചും മറ്റും ഇരുവരും ചര്‍ച്ച ചെയ്യുന്നതും ഇംഗ്ലണ്ട് പരമ്പരയില്‍ പതിവായിരുന്നു.
രവി ശാസ്ത്രിയുടെ ഇടപെടലിനെ തുര്‍ന്ന് ഒരു മേശയ്ക്കപ്പുറവും ഇപ്പുറവും ഇരുന്ന് കോലിയും രോഹിത്തും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതായാണ് റിപ്പോര്‍ട്ട്. അടുത്തകാലത്ത് ഇന്ത്യന്‍ ടീമിലുണ്ടായ പോസിറ്റീവ് മാറ്റത്തിനു പിന്നിലെ രഹസ്യവും ഇതാണ്.
Content Highlights: Quarantine isolation and Ravi Shastri Virat Kohli and Rohit Sharma sorted out their issues
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..