പാകിസ്താൻ സൂപ്പർ ലീഗ് ജേതാക്കളായ കറാച്ചി കിങ്‌സ് ട്രോഫിയുമായി | Photo: twitter.com|thePSLt20
കറാച്ചി: പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ കറാച്ചി കിങ്‌സിന് കിരീടം. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ലാഹോര്‍ ക്വാലന്‍ഡേഴ്‌സിനെ അഞ്ചു വിക്കറ്റിന് തകര്‍ത്താണ് കറാച്ചി കിങ്‌സ് തങ്ങളുടെ കന്നി പി.എസ്.എല്‍ കിരീടം സ്വന്തമാക്കിയത്.
അര്‍ധ സെഞ്ചുറി നേടിയ ബാബര്‍ അസമിന്റെ മികവിലായിരുന്നു കിങ്‌സിന്റെ ജയം. ലാഹോര്‍ ഉയര്‍ത്തിയ 135 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കിനില്‍ക്കെ കിങ്‌സ് മറികടക്കുകയായിരുന്നു. ബാബര്‍ അസം 49 പന്തില്‍ നിന്ന് ഏഴു ഫോറുകളടക്കം 63 റണ്‍സുമായി പുറത്താകാതെ നിന്നു.
കളിയിലെ താരവും ടൂര്‍ണമെന്റിലെ താരവും ബാബര്‍ തന്നെയാണ്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലാഹോറിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 35 റണ്‍സെടുത്ത തമീം ഇഖ്ബാലാണ് അവരുടെ ടോപ് സ്‌കോറര്‍.
Content Highlights: PSL 2020 Babar Azam helps Karachi Kings beat Lahore Qalandars to clinch maiden title
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..